HomeNewsShortശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധം നടത്താനൊരുങ്ങി ബിജെപി; അതീവ ജാഗ്രതയിൽ പോലീസ്

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധം നടത്താനൊരുങ്ങി ബിജെപി; അതീവ ജാഗ്രതയിൽ പോലീസ്

ശബരിമലയില്‍ ഇന്ന് നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധം നടത്താനൊരുങ്ങി ബിജെപി. നിലക്കലിലാവും ബിജെപിയുടെ പ്രതിഷേധം നടക്കുക. ഇതോടൊപ്പം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരം ശക്തമാക്കാനും നീക്കമുണ്ട്. കേരളത്തില്‍ പൊലീസ് രാജാണെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപക പ്രതിഷേധത്തിനുള്ള ആഹ്വാനം.

അതേസമയം ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന് ഇന്നലെ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിച്ചു. പ്രതിഷേധ നാമജപം നടത്തിയതിന് അറസ്റ്റിലായ 82 പേര്‍ക്കാണ് ജാമ്യം അനുവദിച്ചത്. സ്‌റ്റേഷന്‍ ജാമ്യം നല്‍കിയാണ് ഇവരെ വിട്ടയച്ചത്. പതിനെട്ടാം പടിക്ക് പരിസരത്തും വാവര്‍ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേടിനുള്ളില്‍ കടന്നും നാമം വിളിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം ഇക്കാര്യത്തില്‍ പൊലീസ് നടപടിക്ക് മുതിര്‍ന്നിരുന്നില്ല. പിന്നീട് പ്രതിഷേധത്തിന്റെ സ്വഭാവം മാറിയതോടെ പൊലീസ് ഇടപെടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments