HomeNewsLatest Newsസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 10% വര്‍ധിപ്പിക്കാന്‍ ശമ്പളകമ്മീഷൻ ശുപാര്‍ശ: കുറഞ്ഞ അടിസ്ഥാന ശമ്പളം 23000 രൂപ

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 10% വര്‍ധിപ്പിക്കാന്‍ ശമ്പളകമ്മീഷൻ ശുപാര്‍ശ: കുറഞ്ഞ അടിസ്ഥാന ശമ്പളം 23000 രൂപ

 

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം പത്തുശതമാനം വര്‍ധിപ്പിക്കാന്‍ ശമ്ബള കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കുറഞ്ഞ അടിസ്ഥാന ശമ്ബളം 23000 ആക്കണമെന്നുള്ള ശുപാര്‍ശ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
നിലവില്‍ കുറഞ്ഞ അടിസ്ഥാന ശമ്ബളം 16,500 രൂപയാണ്. ഇതാണ് 23,000 ആയി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തത്.

കൂടിയ അടിസ്ഥാന ശമ്ബളം 1,66,800 രൂപയാക്കി ഉയര്‍ത്തണം.വീട്ടു വാടക ബത്ത വര്‍ധിപ്പിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. കോര്‍പറേഷന്‍ പരിധിയില്‍ 10 ശതമാനമാക്കണം. ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മുന്‍സിപ്പാലിറ്റികളില്‍ എട്ടു ശതമാനവും മറ്റു മുന്‍സിപ്പാലിറ്റികളില്‍ ആറു ശതമാനവും നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments