ബിജെപിയുടെ 98 പരസ്യങ്ങള്‍ നീക്കം ചെയ്ത് ഗൂഗിൾ; വൈഎസ്‌ആര്‍ കോണ്‍ഗ്രസിനും പണി കിട്ടി; ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലെ വിവരങ്ങൾ ഇങ്ങനെ:

173

ബിജെപിയുടെ 98 പരസ്യങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തു. ഒപ്പം വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ അഞ്ച‌് പരസ്യവും നീക്കം ചെയ്തിട്ടുണ്ട‌്. എത്തിനോസ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് നല്‍കിയ 17 പരസ്യങ്ങള്‍, ജസ്‌കരണ്‍ ധില്ലന്‍ നല്‍കിയ ഒരു പരസ്യം, ഹര്‍ഷ്‌നാഥ് ഹ്യുമന്‍ സര്‍വീസസ് നല്‍കിയ മൂന്നും, വിദൂലി മീഡിയ നല്‍കിയ രണ്ടും പരസ്യങ്ങളും നീക്കി.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച‌് വ്യാജ പ്രചാരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ കമ്ബനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെ ഭാഗമായാണ് പരസ്യങ്ങളുടെ ലൈബ്രറി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും മുടക്കിയ തുകയും അതിന് ലഭിച്ച പ്രചാരവും വെളിപ്പെടുത്തണമെന്നും നിര്‍ദേശിച്ചത്. ഇതുപ്രകാരം ഗൂഗിള്‍ പ്രസിദ്ധപ്പെടുത്തിയ ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പൊതുവായി നല്‍കിയ പരസ്യങ്ങളില്‍ അഞ്ചെണ്ണവും അവരുടെ സ്ഥാനാര്‍ഥി പാമ്മി സായ് ചരണ്‍ റെഡ്ഡി നല്‍കിയ പരസ്യങ്ങളില്‍ പത്തെണ്ണം നീക്കി.