HomeNewsLatest Newsഅതിവേഗവുമായി ‘ഗതിമാൻ ’ ഏപ്രിൽ അഞ്ചിനു വരുന്നു

അതിവേഗവുമായി ‘ഗതിമാൻ ’ ഏപ്രിൽ അഞ്ചിനു വരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ അര്‍ധ അതിവേഗ ട്രെയിനായ ഗതിമാന്‍ എക്‌സ്പ്രസ് സര്‍വീസിനെത്തുന്നു. കന്നി സര്‍വിസ് ഏപ്രില്‍ അഞ്ചിന് ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റിമോട്ട് കണ്‍ട്രോള്‍ വഴി ഫ്‌ളാഗ്ഓഫ് ചെയ്യും. വാണിജ്യാടിസ്ഥാനത്തിലുള്ള യാത്ര ഒരു ദിവസംകൂടി കഴിഞ്ഞാകും തുടങ്ങുക.

 

 

രണ്ട് എക്‌സിക്യൂട്ടിവ് ചെയര്‍കാര്‍ കോച്ചുകളും എട്ട് എ.സി ചെയര്‍ കാര്‍ കോച്ചുകളുമുണ്ട്. എക്‌സിക്യൂട്ടിവ് ക്ലാസില്‍ പക്ഷേ, 1365 രൂപയും ചെയര്‍കാറില്‍ 690 രൂപയുമാണ് നിരക്ക്. കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത് പഞ്ചാബിലെ കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയിലാണ്. ട്രെയിനിലെ ബയോ ടോയ്‌ലറ്റുകള്‍ വികസിപ്പിച്ചിരിക്കുന്നത് ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ്. 50 കോടി രൂപയാണ് ട്രെയിനിന്റെ നിര്‍മാണച്ചെലവ്.

 

 

മണിക്കൂറില്‍ 160 കിലോമീറ്ററും നിറയെ ആര്‍ഭാടവുമാണ് ട്രെയിനിന്റെ സവിശേഷത. ന്യൂഡല്‍ഹിക്കു പകരം ഹസ്‌റത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്നാകും സര്‍വിസ് തുടങ്ങുക. ടൂറിസ്റ്റ് നഗരമായ ആഗ്രയിലേക്കാണ് സര്‍വിസ്. 184 കിലോമീറ്റര്‍ ദൂരം 110 മിനിറ്റിനുള്ളില്‍ പിന്നിടും. നിലവിലുള്ള ‘അതിവേഗ’ ട്രെയിനായ ശതാബ്ദി എക്‌സ്പ്രസിന് 140-150 കിലോമീറ്ററാണ് വേഗത. മാര്‍ച്ച് 22 ന് അവസാന ട്രയല്‍ പൂര്‍ത്തിയാക്കിയ ഗതിമാന്‍ എക്‌സ്പ്രസ് ശതാബ്ദി എക്‌സ്പ്രസിനെക്കാള്‍ മെച്ചപ്പെട്ട സേവനങ്ങളാണ് യാത്രക്കാര്‍ക്ക് ഒരുക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments