HomeHealth NewsWomenനിങ്ങൾ സെക്‌സിനുശേഷം സ്ത്രീയെ തീർച്ചയായും ആലിംഗനം ചെയ്യണം ! സെക്‌സിന്‍റെ ശാസ്ത്രിയ...

നിങ്ങൾ സെക്‌സിനുശേഷം സ്ത്രീയെ തീർച്ചയായും ആലിംഗനം ചെയ്യണം ! സെക്‌സിന്‍റെ ശാസ്ത്രിയ സത്യങ്ങൾ !

സെക്‌സുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങള്‍ ലോകത്ത് നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുമുണ്ട്. ഇത്തരം ഗവേഷണങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ഈ നിഗമനങ്ങള്‍ സെക്‌സിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ നിങ്ങളെ തീര്‍ച്ചയായും സഹായിക്കും.
കൊളസ്‌ട്രോള്‍ കുറയുന്നത് സെക്ഷ്വല്‍ പെര്‍ഫോമെന്‍സ് ഉയര്‍ത്തും. നിങ്ങള്‍ക്ക് ശരിയായ രീതിയില്‍ ലൈംഗികമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം കൊളസ്‌ട്രോള്‍ പരിശോധിക്കൂ. കൊളസ്‌ട്രോള്‍ കൂടുന്നത് ഉദ്ധാരണ പ്രശ്‌നങ്ങളിലേക്കു നയിക്കും.

 

 

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനായി മരുന്നു കഴിക്കുന്ന ആളുകള്‍ക്ക് സെക്‌സ് നന്നായി ആസ്വദിക്കാന്‍ കഴിയുന്നുണ്ട് എന്നാണ് റട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ റോബേര്‍ട്ട് വുഡ് ജോണ്‍സണ്‍ മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകരുടെ കണ്ടെത്തല്‍. സെക്‌സിനുശേഷം ആലിംഗന ചെയ്തില്ലെങ്കില്‍ പങ്കാളിയെ നിങ്ങള്‍ക്കു തൃപ്തിപ്പെടുത്താനാവില്ല. സെക്‌സിനുശേഷം പുരുഷ പങ്കാളി സ്ത്രീയെ അവഗണിക്കുന്നത് സ്ത്രീകള്‍ സെക്‌സ് പൂര്‍ണമായി ആസ്വദിക്കുന്നതിനു വിഘാതം സൃഷ്ടിക്കുമെന്നു കണ്ടെത്തല്‍. ടൊറന്റോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇതു വ്യക്തമായത്. സെക്‌സിനുശേഷമുള്ള ആലിംഗനങ്ങള്‍ക്ക് പങ്കാളിയെ തൃപ്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ദമ്പതികള്‍ ആലിംഗനത്തിലാവുമ്പോള്‍ ശരീരത്തില്‍ പുറന്തള്ളപ്പെടുന്ന ഓക്‌സീടോസിനാണ് ഇതിനു കാരണം.

 

 

ചിലര്‍ക്ക് സെക്‌സിനോട് കൂടുതല്‍ താല്‍പര്യമുണ്ടാവും. നിംഫോമാനിയാക്‌സിനെക്കുറിച്ചല്ല പറയുന്നത്. വ്യക്തിയുടെ തലച്ചോറില്‍ നിന്നുള്ള സന്ദേശമാണ് അയാള്‍ക്ക് എത്ര ലൈംഗിക പങ്കാളിയുണ്ടെന്ന് നിശ്ചയിക്കുന്നത് എന്നാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തില്‍ നിന്നു വ്യക്തമായത്. ലൈംഗികതയുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണിച്ചശേഷം വളണ്ടിയര്‍മാരെ ബ്രയിന്‍ സ്‌കാനിനു വിധേയരാക്കുകയാണ് ഗവേഷകര്‍ ചെയ്തത്. അതിനുശേഷം അവരുടെ മുന്‍കാല ലൈംഗിക പെരുമാറ്റങ്ങള്‍ പഠനവിധേയമാക്കുകയും തുടര്‍ന്ന് ഈ നിഗമനത്തില്‍ എത്തിച്ചേരുകയുമായിരുന്നു. ലൈംഗിക ദൃശ്യങ്ങള്‍ കാണുമ്പോള്‍ വളരെയധികം ആക്ടീവാകുന്ന തലച്ചോറുകളുള്ള വ്യക്തികള്‍ക്ക് കൂടുതല്‍ ലൈംഗിക പാട്‌നര്‍മാര്‍ ഉണ്ടാവുമെന്ന നിഗമനത്തിലാണ് ഇവര്‍ എത്തിച്ചേര്‍ന്നത്.
സെക്‌സ് കലോറി കുറയ്ക്കും. സെക്‌സിനെക്കുറിച്ചും പലരും പറയാറുള്ള കാര്യമാണിത്. എന്നാല്‍ പലരും ഇത് അത്ര വിശ്വസിക്കാറില്ല. ക്യൂബെക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഇക്കാര്യം തെളിയിച്ചിരിക്കുകയാണ്. ഒരു മണിക്കൂറോളം സെക്‌സില്‍ ഏര്‍പ്പെടുന്നത് 30 മിനിറ്റ് ജോഗിങ്ങിനു സമമാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ പുരുഷന്മാര്‍ ഒരു മിനിറ്റില്‍ 4.2 കലോറി നശിപ്പിക്കുന്നു. സ്ത്രീകള്‍ 3.1 കലോറിയും.

LIKE

Also read: മത്സരിക്കാനില്ല; ആന്റണിയും സുധീരനും നയിക്കട്ടെ: ഉമ്മൻ ചാണ്ടി

ലൈബീരിയയിൽ വീണ്ടും എബോള വൈറസ്‌ കണ്ടെത്തി

ജയിൽ ഡിജിപിയുടെ എതിർപ്പിന് പുല്ലുവില; ജയിലിന്റെ രണ്ടേക്കർ ഭൂമി സർക്കാർ സ്വകാര്യ ട്രസ്റ്റിന് പതിച്ചുനല്‍കി

മൊബൈൽ ഉപഭോക്താക്കൾ നിർബന്ധമായും അറിഞ്ഞിരിക്കണം ഈ മുന്നറിയിപ്പ് !

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments