HomeNewsLatest Newsകോണ്‍ഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഇന്നോ നാളെയോ

കോണ്‍ഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഇന്നോ നാളെയോ

ന്യൂഡല്‍ഹി: പ്രസിസന്ധിയിലായ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക നിര്‍ണ്ണയത്തിന് പരിഹാരം കാണാന്‍ ഇന്ന് ചേരാനിരുന്ന കോണ്‍ഗ്രസ് സ്‌ക്രീനിങ്ങ് കമ്മറ്റി യോഗം തുടങ്ങി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒത്തുതീര്‍പ്പുകളിലെത്താന്‍ കെപിസിസി പ്രസിന്റ് വി.എം.സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തയാറാകാത്തതോടെ സിറ്റിങ്ങ് എംഎല്‍എമാരും മന്ത്രിമാരുമടങ്ങുന്ന അഞ്ച് സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്.

 

 
കെ.ബാബു, അടൂര്‍ പ്രകാശ്, കെ.സി.ജോസഫ്, ബെന്നി ബഹനാന്‍ എന്നീ എംഎല്‍എമാരെയാണ് ഒഴിവാക്കാന്‍ പറ്റില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഇന്നോ നാളെയോ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി പട്ടിക പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാന്റ്. ഇന്ന് ഉച്ചയ്ക്ക് ശേഷം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ചേരും. നാല് സിറ്റിങ്ങ് എംഎല്‍എമാരില്‍ ആരെയും മാറ്റാനാകില്ലെന്ന കടുത്ത നിലപാടിലാണ് അവസാന നിമിഷവും ഉമ്മന്‍ ചാണ്ടിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments