HomeNewsLatest Newsകോട്ടയം കുറവിലങ്ങാട് വൻ അപകടം !: ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം

കോട്ടയം കുറവിലങ്ങാട് വൻ അപകടം !: ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം

എം.സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോട്ടയം തിരുവാതുക്കൽ തിരുവാതുക്കൽ ഗുരുമന്ദിരത്തിനു സമീപം ഉള്ളാട്ടിൽപടി തമ്പി (68), ഭാര്യ വത്സല (65), തമ്പിയുടെ മകൻ ബിനോയിയുടെ ഭാര്യ പ്രഭ (46), ബിനോയിയുടെ മകൻ അമ്പാടി (19) പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് സംഭവം. കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അമ്പാടിയാണ് കാർ ഓടിച്ചിരുന്നത്.കോട്ടയത്ത്​ നിന്ന്​ പെരുമ്പാവൂരിലേക്ക്​ തടിയുമായി പോയ ലോറി കാറിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ലോറിക്കടിയിലേക്ക്​ പോയി. രക്ഷാപ്രവർത്തനം നടത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ആദ്യം ആരെയും പുറത്തിറക്കാൻ സാധിച്ചില്ല. തുടർന്ന് കാറിനുള്ളിൽ കുടുങ്ങിപ്പോയ അഞ്ച് പേരെയും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ബിനോയിക്ക് കുവൈത്തിലാണ് ജോലി. കുടുംബാംഗങ്ങളൊരുമിച്ച് പാലക്കാട്ടു പോയി മടങ്ങുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments