HomeNewsShortകൊറോണ വൈറസ് ഇതുവരെ പടർന്നത് 27 രാജ്യങ്ങളിൽ: മരണം 259 ലേറെ: ആഗോള...

കൊറോണ വൈറസ് ഇതുവരെ പടർന്നത് 27 രാജ്യങ്ങളിൽ: മരണം 259 ലേറെ: ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കൊറോണ അതിവേഗം പടരുന്ന സാഹചര്യത്തില്‍ വിവിധരാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് ചൈനയിലേക്ക് പോകുന്നതില്‍ യാത്രവിലക്ക് ഏര്‍പ്പെടുത്തി. വൈറസ് മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 259 ആയി. വെള്ളിയാഴ്ച മാത്രം രോഗബാധ മൂലം ചൈനയില്‍ 45 പേരാണ് മരിച്ചത്. 11,971 പേര്‍ക്കാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്.

കൂടാതെ സ്പെയിന്‍, യു.കെ തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊറോണ ബാധിത രാജ്യങ്ങളുടെ എണ്ണം 27 ആയി. ഇന്ത്യ അടക്കമുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് വൈറസ് ബാധിച്ചതോടെ ഡബ്ല്യുഎച്ച്ഒ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
വുഹാനിൽനിന്ന് ഇന്ത്യയിലേക്കുള്ള പ്രത്യേക എയർ ഇന്ത്യാ വിമാനം ന്യൂഡൽഹിയിലെത്തി.

234 പുരുഷന്മാരും 30 സ്ത്രീകളും ഉൾപ്പെടെ 324 പേരാണ് രാവിലെ 7.26 ഓടെ വിമാനത്തിൽ എത്തിയത്. ഇതിൽ 42 മലയാളികളുമുണ്ട്. 211 വിദ്യാർഥികളും മൂന്നു കുട്ടികളും എട്ടു കുടുംബങ്ങളുമാണ് മടങ്ങിയെത്തിയിരിക്കുന്നത്. ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ സ്റ്റാഫുമായി ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്. ഇവരെ ഹരിയാനയിലെ മനേസറിൽ തയ്യാറാക്കിയ ഐസൊലേഷൻ ക്യാമ്പിലേക്ക് മാറ്റും. 14 ദിവസം നിരീക്ഷിക്കാനാണ് തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments