ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപിടുത്തം: രണ്ടുമുറികൾ കത്തിനശിച്ചു: ആളപായമില്ല

184

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടിൽ തീപ്പിടിത്തം. പുലർച്ചെ രണ്ടേകാലോടെ ഇടപ്പള്ളിയിലെ വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്. വീടിന്റെ താഴത്തെ നിലയിലെ ഒരു കിടപ്പ് മുറിയും ലിവിംഗ് റൂമും പൂർണമായും കത്തി നശിച്ചു. സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുഞ്ഞും രണ്ട് ജോലിക്കാരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരെ ഫയർ ഫോഴ്സ് എത്തി പുറത്തെത്തിച്ചു.