ലോകകപ്പ് : ഇംഗ്ലണ്ടിനു മുന്നിൽ തകർന്നടിഞ്ഞു അഫ്‌ഗാനിസ്ഥാൻ

89

ലോകകപ്പ് ക്രിക്കറ്റിൽ അഫ്‌ഗാനെതിരെ ഇംഗ്ലണ്ടിന് 150 റണ്‍സിന്‍റെ കൂറ്റന്‍ ജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്‌ഗാന് 50 ഓവറില്‍ എട്ട് വിക്കറ്റിന് 247 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. വെടിക്കെട്ട് സെഞ്ചുറിയുമായി നായകന്‍ ഓയിന്‍ മോര്‍ഗന്‍(148 റണ്‍സ്) നയിച്ച ബാറ്റിംഗും മൂന്ന് പേരെ വീതം പുറത്താക്കി ആദിലും ആര്‍ച്ചറുമാണ് ഇംഗ്ലണ്ടിന് അനായാസ ജയമൊരുക്കിയത്. അഫ്‌ഗാനായി ഹഷ്‌മത്തുള്ള അര്‍ദ്ധ സെഞ്ചുറി നേടി.