കുടുംബപ്രശ്നം: യുവാവ് ഭാര്യയെയും അമ്മായിയമ്മയെയും ആക്രമിച്ചു: അമ്മായിയമ്മ മരിച്ചു

98

തിരുവനന്തപുരത്ത് യുവാവ് ഭാര്യയെയും അമ്മായിഅമ്മയെയും കുത്തി പരിക്കേൽപ്പിച്ചു. നഗരൂർ ഗേറ്റ് മുക്കിലാണ് സംഭവം.ഗുരുതര പരിക്കേറ്റ അമ്മായിയമ്മ വസുമതി മരിച്ചു. 65 വയസായിരുന്നു. കുത്തേറ്റ യുവതി സതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭാര്യയെയും അമ്മായി അമ്മയെയും കുത്തിയ സന്തോഷ് എന്ന യുവാവിനായി നഗരൂർ പൊലീസ് തെരച്ചിൽ നടത്തുകയാണ്.