പരിക്ക് ഭേദമാകാൻ സമയമെടുക്കും: ധവാൻ ലോകകപ്പിൽ നിന്നും പുറത്ത്: പകരം ഋഷഭ് പന്ത്

101

ശിഖര്‍ ധവാന്‍ ഇംഗ്ലണ്ട് ലോകകപ്പില്‍നിന്നും പുറത്തായി. വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താരം ലോകകപ്പ് അവസാനിക്കുമ്പോഴേക്കും പരിക്ക് ഭേദമാകില്ലെന്ന് വ്യക്തമായതോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ധവാന് പകരമായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തി. പന്ത് നേരത്തെ ഇംഗ്ലണ്ടില്‍ എത്തിയിരുന്നെങ്കിലും ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല.