HomeNewsLatest Newsആൾക്കൂട്ടങ്ങൾക്ക് നിരോധനം പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ: 5 പേരിൽ കൂടുതൽ ഒത്തുചേരൽ പാടില്ല

ആൾക്കൂട്ടങ്ങൾക്ക് നിരോധനം പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ: 5 പേരിൽ കൂടുതൽ ഒത്തുചേരൽ പാടില്ല

സംസ്ഥാനത്ത് 5 പേരില്‍ കൂടുതല്‍ ഒത്തു ചേരുന്നത് വിലക്കി സർക്കാർ ഉത്തരവ്. വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാംഇത്തരം കാര്യങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇടപെടല്‍ ഉണ്ടാവണം. അതിന് ഇന്നുള്ള സംവിധാനം പോരാ. ഓരോ പ്രദേശത്തും പുതിയ സംഘം ആളുകളെ കൊടുക്കാന്‍ ആകണം . സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ ഗസറ്റഡ് ഓഫീസര്‍ റാങ്ക് ഉള്ളവരെ പഞ്ചായത്തുകള്‍ , മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ഇത്തരം കാര്യങ്ങളുടെ ചുമതല നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മറ്റന്നാള്‍ രാവിലെ ഒന്‍പത് മുതല്‍ ഒരുമാസത്തേക്കാണ് നിയന്ത്രണം.

കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ നിയന്ത്രണം കടുപ്പിക്കും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അകലം പാലിക്കാതെ നില്‍ക്കുന്ന കടകളില്‍ കട ഉടമകള്‍ക്കെതിരെ നടപടി ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments