HomeNewsLatest Newsസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 96.21 ശതമാനം വിജയം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 96.21 ശതമാനം വിജയം

ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 96.21. കഴിഞ്ഞ വർഷത്തേക്കാളും കുറവാണ് വിജയശതമാനം. 2015ൽ 97.32 ആയിരുന്നു വിജയം. 13,73,853 വിദ്യാർഥികളാണ് പരീക്ഷ എഴുതിയിരിക്കുന്നത്. സിബിഎസ്ഇ ബോർഡുമായി റജിസ്റ്റർ ചെയ്തിരിക്കുന്ന സ്കൂളുകൾക്ക് എല്ലാ വിദ്യാർഥികളുടെയും ഫലം ഇ–മെയിൽ വഴി ലഭിക്കും.

ഫലം ഈ വെബ്സൈറ്റുകളിൽ ലഭ്യമാകും

www.cbse.nic.ഇന്
www.results.nic.in
www.cbseresults.nic.in
മുൻവർഷങ്ങളിലേതുപോലെ ഐവിആർഎസ് വഴിയും പരീക്ഷാഫലം ലഭ്യമാക്കും. ഡൽഹി സ്വദേശികൾക്ക് 24300699, 28127030 എന്നീ നമ്പറുകൾ വഴിയും ഡൽഹിക്കു പുറത്തുനിന്നുള്ളവർക്ക് 011 24300699, 011 28127030 എന്നീ നമ്പറുകളിൽ വിളിച്ചും ഫലം അറിയാം. സിബിഎസ്ഇ ബോർഡ് ഓഫിസിൽനിന്ന് നേരിട്ട് ഫലം അറിയാൻ സാധിക്കില്ലെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments