കോട്ടയം: പാലായിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. പാലാ സ്വദേശി പന്തലാനിക്കൽ ജോയിയാണ് മരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയായിരുന്നു അപകടം. വീടിനടുത്തുള്ള പാലാക്കാട് പള്ളിയ്ക്ക് സമീപമായിരുന്നു അപകടം.
ശബ്ദം കേട്ട് നാട്ടുകാർ ഒാടിയെത്തിയപ്പോഴേയ്ക്കും ജോയി മരിച്ചിരുന്നു. ഫയർഫോഴ്സും പൊലീസുമെത്തി തീയണച്ചശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാർ പൂർണമായും കത്തി നശിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.