HomeNewsLatest Newsഡ്രൈവര്‍ക്ക് മയക്കുമരുന്നു നല്‍കി മോഷണം; 3 പേർ പിടിയില്‍

ഡ്രൈവര്‍ക്ക് മയക്കുമരുന്നു നല്‍കി മോഷണം; 3 പേർ പിടിയില്‍

പത്തനംതിട്ട: ആഡംബരക്കാറുകള്‍ തട്ടിയെടുത്ത് വില്പന നടത്തുന്ന സംഘത്തെ പത്തനംതിട്ട, പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍മാര്‍ക്ക് മയക്കുമരുന്ന് നല്‍കിയാണ് ഇവര്‍ മോഷണം നടത്തുന്നത്. ശാസ്തമംഗലം ഋതുപ്രസാദത്തില്‍ ബിജു രാജ്, കല്‍ത്തൊടി മേപ്പാറ കെ. പ്രിന്‍സ്, മുണ്ടപ്പിള്ളി ജയകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പാലക്കാട് സ്വദേശിയായ അനില്‍കുമാറിന്റെ കാര്‍ കഴിഞ്ഞ 31ന് അറസ്റ്റിലായവര്‍ ഓട്ടം വിളിച്ചു.. കാറില്‍ ബിജുരാജും പ്രിന്‍സും എറണാകുളത്തുനിന്ന് പത്തനംതിട്ടയിലെത്തി. ഇവിടെ മുറിയെടുത്തശേഷം അനില്‍കുമാറിന് ചായയില്‍ മയക്കുമരുന്ന് നല്‍കി, ഇതിനുശേഷം അനിലിനെ ഇവര്‍തന്നെ ആസ്പത്രിയിലെത്തിച്ചശേഷം കാറുമായി മുങ്ങുകയായിരുന്നു. ഇവര്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ്. പ്രതികളെ കോടതിയില്‍ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments