HomeNewsLatest Newsഗുണ്ടാ നേതാവിന്റെ പിറന്നാള്‍ ആഘോഷം വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച്‌; ഒടുവിൽ കുടുങ്ങിയത് 76 പിടികിട്ടാപ്പുള്ളികള്‍

ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ ആഘോഷം വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച്‌; ഒടുവിൽ കുടുങ്ങിയത് 76 പിടികിട്ടാപ്പുള്ളികള്‍

ഗുണ്ടാ നേതാവിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ ചെന്നൈയില്‍ 76 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്ത് പൊലീസ്. ചെന്നൈ അമ്ബത്തൂര്‍ മലയാമ്ബക്കത്ത് ഗുണ്ടാനേതാവ് ബിനുവിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയവരാണ് പൊലീസ് പിടിയിലായത്. അന്‍പത് പേരടങ്ങുന്ന പൊലീസ് സംഘമാണ് പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തത്. മുപ്പതിലേറെ പേര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് നടത്തിയ തെരച്ചിലില്‍ പിടിയിലാവുകയായിരുന്നു. 15 മണിക്കൂര്‍ നീണ്ട ഒാപ്പറേഷനിലാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്. എന്നാല്‍ നേതാവ് ബിനു അടക്കം പ്രധാന ഗുണ്ടകളില്‍ പലരും ഓടി രക്ഷപ്പെട്ടു.

ചൊവ്വാഴ്ച വൈകീട്ട് പള്ളികരണയില്‍ നടത്തിയ വാഹന പരിശോധനയക്കിടെ മദന്‍ എന്ന ഗുണ്ട പിടിയിലാകുന്നതോടെയാണ് നേതാവിന്റെ പിറന്നാള്‍ ആഘോഷത്തെ പറ്റി പൊലീസിന് വിവരം ലഭിക്കുന്നത്. ആഘോഷത്തില്‍ പങ്കെടുക്കാന്‍ നഗരത്തിലെ പ്രധാന ഗുണ്ടകളെല്ലാം പങ്കെടുക്കുമെന്നും മദന്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ ബെര്‍ത്ത്ഡേ’ എന്ന പേരില്‍ എന്ന പേരില്‍ ഗുണ്ടാ വേട്ട നടത്താന്‍ സിറ്റി പൊലീസ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു.

ആളൊഴിഞ്ഞ പ്രദേശത്തായിരുന്നു പിറന്നാള്‍ ആഘോഷം. പരിപാടിയില്‍ 150ലധികം പേര്‍ പങ്കെടുക്കാനെത്തിയിരുന്നു. വടിവാള്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ചാണ് ബിനു ആഘോഷത്തിന് തുടക്കം കുറിച്ചത്. ആഘോഷങ്ങള്‍ തുടങ്ങിയതോടെ തോക്കുമായി പൊലീസ് ചാടിവീഴുകയായിരുന്നു. പൊലീസിനെ കണ്ട് ചിതറിയോടിയ ഗുണ്ടകളെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒന്‍പതിന് തുടങ്ങിയ ഓപ്പറേഷന്‍ ബുധനാഴ്ച രാവിലെ അഞ്ചുവരെ തുടരുകയായിരുന്നു. പിടിയിലായവര്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കുമെന്നും അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments