HomeWorld NewsGulfഡ്രൈവിംഗ് ടെസ്റ്റില്‍ തോറ്റതിന് ആര്‍ടിഎയെ കളിയാക്കി; ദുബായിൽ ഇന്ത്യൻ യുവാവിന് 87 ലക്ഷം പിഴ

ഡ്രൈവിംഗ് ടെസ്റ്റില്‍ തോറ്റതിന് ആര്‍ടിഎയെ കളിയാക്കി; ദുബായിൽ ഇന്ത്യൻ യുവാവിന് 87 ലക്ഷം പിഴ

ദുബായ് ഡ്രൈവിംഗ് ടെസ്റ്റ് തുടർച്ചയായി തോറ്റതിന്​ റോഡ്​ ഗതാഗത അതോറിറ്റിക്കെതിരെ അപവാദകരമായ ആക്ഷേപങ്ങളുന്നയി​ച്ചെന്നാരോപിച്ച്​ ഇന്ത്യൻ യുവാവിന്​ അഞ്ച്​ ലക്ഷം ദിർഹം പിഴ. ഇത് ഏകദേശം 87.5 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും. ദുബൈയിലാണ് സംഭവം. ഇ മെയില്‍ വഴി അപവാദം പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. വിധിക്കെതിരെ 15 ദിവസത്തിനകം ഇയാള്‍ക്ക് അപ്പീൽ നൽകാം.പാവങ്ങളെ മനപൂർവം തോൽപ്പിച്ച്​ വീണ്ടും വീണ്ടും ടെസ്​റ്റിന്​ വിധേയമാക്കുകയാണെന്ന്​ ആരോപിച്ച്​ യുവാവ് അയച്ച ഇമെയിൽ സന്ദേശമാണ്​ കേസിനാധാരം​. ഇതിനെതിരെ ആർ.ടി.എ ദുബൈ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ദുബൈ കോടതിയിൽ കേസ്​ വിചാരണ ചെയ്യവെ താൻ നിരപരാധിയാണെന്നും ടെസ്​റ്റിൽ തോറ്റതി​​​ൻറെ നിരാശയിലാണ്​ കത്തെഴുതിയതെന്നുമായിരുന്നു യുവാവിന്‍റെ വാദം. എന്നാൽ യുവാവി​​​ന്‍റെ ഫോണിൽ നിന്നും വിലാസത്തിൽ നിന്നുമാണ്​ കത്തയച്ചത്​ എന്ന്​ വ്യക്​തമായി. സൈബർ നിയമ ലംഘനമാണ്​ യുവാവിനെതി​രായ മുഖ്യ കുറ്റം. തുടര്‍ന്ന് സർക്കാർ വകുപ്പിനെ അവഹേളിച്ച കുറ്റത്തിന്​ പിഴയും മൂന്നു മാസം തടവും വിധിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments