HomeNewsLatest Newsഇന്ത്യൻ വാക്‌സിൻ കൊവിഷീൽഡ് അംഗീകരിക്കില്ലെന്ന ബ്രിട്ടന്റെ നിലപാട്; പ്രതിഷേധം ശക്തം; ബ്രിട്ടനെ രേഖാമൂലം പ്രതിഷേധം അറിയിച്ച്...

ഇന്ത്യൻ വാക്‌സിൻ കൊവിഷീൽഡ് അംഗീകരിക്കില്ലെന്ന ബ്രിട്ടന്റെ നിലപാട്; പ്രതിഷേധം ശക്തം; ബ്രിട്ടനെ രേഖാമൂലം പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഇന്ത്യൻ വാക്സീൻ കൊവി ഷീൽഡ് സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. കൊവിഷീൽഡ് വാക്സീൻ അഗീകരിക്കാത്തതിൽ ബ്രിട്ടനെ കേന്ദ്രം രേഖാമൂലം പ്രതിഷേധം അറിയിച്ചു. ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഇന്ത്യ പ്രതിഷേധിച്ച് കുറിപ്പ് നൽകി. സമാന വാക്സീൻ നയം ഇന്ത്യയും സ്വീകരിക്കും എന്ന് മുന്നറിയിപ്പും നൽകി. കൊവിഷീൽഡിന്റെയോ കൊവാക്സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവർക്കും യുകെയിലെത്തിയാൽ 10 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരും. ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments