HomeNewsLatest Newsആലപ്പുഴയിൽ നൈറ്റ്ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

ആലപ്പുഴയിൽ നൈറ്റ്ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അർധരാത്രിയോടെ ആണ് സംഭവം.കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയ്ക്കു നേരെയായിരുന്നു അതിക്രമം. ബൈക്കിലെത്തിയ രണ്ടുപേർ രാത്രിയിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പോലീസ് പട്രോളിംഗ് വാഹനം കണ്ടതോടെ ഇവർ രക്ഷപ്പെട്ടു. പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments