HomeNewsLatest Newsജൂവലറിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണം; കള്ളന്മാർ കൊണ്ടുപോയത് 140 കോടിയിലേറെ വിലവരുന്ന സ്വർണം

ജൂവലറിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണം; കള്ളന്മാർ കൊണ്ടുപോയത് 140 കോടിയിലേറെ വിലവരുന്ന സ്വർണം

ജൂവലറിയില്‍ നിന്നും 140 കോടി രൂപ വിലവരുന്ന സ്വര്‍ണവും ആഭരണങ്ങളും മോഷണം പോയി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ജൂവലറിയില്‍ നിന്നുമാണ് സ്വര്‍ണം മോഷണം പോയത്. 2013 മേയ് 30നാണ് സ്ഥാപനം പൂട്ടിയത്. ഡയമണ്ട്, 500 കിലോ വെള്ളി, 100 കിലോ സ്വര്‍ണം എന്നിവയാണ് ജൂവലറിയില്‍ നിന്നും മോഷണം പോയത്.

കാണ്‍പൂരിലെ ബ്രിഹാന റോഡിലെ ജൂവലറി ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നു കഴിഞ്ഞ അഞ്ച് വര്‍ഷമായി കട അടച്ചിട്ടിരിക്കുകയായിരുന്നു. ജൂവലറിയുടെ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ജൂവലറി ഉടമയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments