HomeNewsLatest Newsകന്യാസ്ത്രീക്കെതിരായ മോശം പരാമര്‍ശം; പി സി ജോര്‍ജിനെതിരെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കന്യാസ്ത്രീക്കെതിരായ മോശം പരാമര്‍ശം; പി സി ജോര്‍ജിനെതിരെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കന്യാസ്ത്രിയെ പരസ്യമായി അപമാനിച്ച കേസില്‍ പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്ന കന്യാസ്ത്രിയെ പി.സി ജോര്‍ജ് അപമാനിച്ച്‌ സംസാരിച്ചത്.

തുടര്‍ന്ന് കന്യാസ്ത്രി പോലീസില്‍ പരാതി നല്‍കിയിരുന്നു. തെളിവ് ശേഖരിക്കുന്നതിനായി വെസ്റ്റ് സിഐ നിര്‍മ്മല്‍ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രസ് ക്ലബ്ബിലെത്തി തെളിവ് ശേഖരണം നടത്തി. ചൊവ്വാഴ്ച പ്രസ് ക്ലബ്ബിലെത്തിയ അന്വേഷണസംഘം പ്രസ് ക്ലബ് സെക്രട്ടറി, പ്രസിഡണ്ട്, ജീവനക്കാര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. വാര്‍ത്താ സമ്മേളനം നടത്തുന്നതിനുള്ള സൗകര്യം മാത്രമാണ് നല്‍കിയതെന്നും മറ്റു കാര്യങ്ങള്‍ അറിയില്ലെന്നുമാണ് ജീവനക്കാരുടെ മൊഴി. പ്രസ് ക്ലബ്ബില്‍ നിന്നും ശേഖരിച്ച മൊഴികള്‍ രേഖയാക്കി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments