HomeNewsLatest Newsകാർ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കുക; നമ്മുടെ നാട്ടിൽ വിചിത്രമായ ഇത്തരമൊരു നിയമം ഉണ്ട്; അപരിചിതന് കാറില്‍...

കാർ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കുക; നമ്മുടെ നാട്ടിൽ വിചിത്രമായ ഇത്തരമൊരു നിയമം ഉണ്ട്; അപരിചിതന് കാറില്‍ ലിഫ്റ്റ് കൊടുത്ത നിതിൻ എന്ന ചെറുപ്പക്കാരന് സംഭവിച്ചത്…ഇതെന്തു നിയമമെന്ന് അതിശയിച്ച് സാധാരണക്കാര്‍

പെരുമഴയത്ത് വഴിയില്‍നിന്ന രണ്ട് പേര്‍ക്ക് ലിഫ്റ്റ് കൊടുത്ത നിതിന്‍ നായര്‍ എന്ന മുംബൈക്കാരന് കോടതി 2000 രൂപയുടെ പിഴ. മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരം അപരിചിതന് ലിഫ്റ്റ് കൊടുക്കുന്നത് കുറ്റകരമാണെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിതിന്‍ നായരില്‍നിന്ന് 2000 രൂപയുടെ പിഴ ഈടാക്കിയിരിക്കുന്നത്.
മുംബൈ പൊലീസാണ് നിതിന് ആദ്യം രസീത് എഴുതി കൊടുത്തത്. പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി പിഴ അടയ്ക്കാനാണ് ആദ്യം പൊലീസുകാരന്‍ പറഞ്ഞത്. രസീതുമായി പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ കോടതിയില്‍ പോയി അടയ്ക്കാനുള്ള നിര്‍ദ്ദേശം കിട്ടിയത്. ഇത് അനുസരിച്ചാണ് കോടതിയില്‍ പോയി പിഴ അടച്ചത്. 2000 രൂപ എന്നത് കോടതി 1500 രൂപയാക്കി ഇളവ് ചെയ്ത് കൊടുത്തു.
നിതിന്‍ നായര്‍ വെള്ളിയാഴ്ച്ച ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. നിതിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനോട് പ്രതികരിച്ച ആളുകള്‍ എല്ലാം തന്നെ ചോദിക്കുന്നത് ഇത്തരത്തിലൊരു നിയമം നിലവിലുണ്ടോ എന്നാണ്. നിതിന്‍ പറയുന്നത് അദ്ദേഹത്തിന്റെ വക്കീല്‍ സുഹൃത്തുക്കള്‍ ഇത്തരത്തിലൊരു നിയമമുള്ളതായി സ്ഥിരീകരിച്ചെന്നാണ്.
നിതിന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പ്
ഇത് എനിക്ക് സംഭവിച്ചതാണ്….എല്ലാവരും വായിക്കണം, ജാഗരൂകരായിരിക്കണം.
നമ്മുടെ സംവിധാനത്തെ മോശമാക്കാനല്ല എന്റെ ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. ഇങ്ങനെയൊരു നിയമം നിലവിലുണ്ടെന്ന് കാര്‍ ഉടമകളെ അറിയിക്കുക മാത്രമാണ് എന്റെ ലക്ഷ്യം. എനിക്ക് ഉറപ്പാണ് ഒട്ടുമിക്ക ആളുകള്‍ക്കും ഇങ്ങനൊരു നിയമം ഉള്ളതായി അറിയില്ലെന്ന്.
പാവപ്പെട്ട രണ്ട് പേരെ സഹായിച്ചതിന് ഇന്ന് കോടതി എനിക്ക് പിഴ വിധിച്ചു.
ജൂണ്‍ 18 ന് തിങ്കളാഴ്ച്ച രാവിലെ ഞാന്‍ ഓഫീസിലേക്ക് പോകുകയായിരുന്നു. എയ്‌റോളി സര്‍ക്കിളിന് (മുംബൈ) സമീപം ഓഫീസിലേക്ക് പോകാന്‍ നില്‍ക്കുന്ന മൂന്ന് പേരെ കണ്ടു. ഒരു ലിഫ്റ്റ് കിട്ടാനായി ഇവര്‍ പരിശ്രമിക്കുകയായിരുന്നു. നല്ല മഴ ആയിരുന്നതിനാല്‍ ബസുകൡലും മറ്റും ആളുകള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുകയായിരുന്നു. വഴിയില്‍ കാത്തുനിന്ന രണ്ടു പേരില്‍ ഒരാള്‍ 60 വയസ്സു കഴിഞ്ഞ ആളായിരുന്നു. മറ്റ് രണ്ട് പേര്‍ ഐടി കമ്പനികളിലെ ജോലിക്കാരാണ്. ഞാന്‍ വഴിയരികില്‍ വാഹനം നിര്‍ത്തി. അവര്‍ക്ക് ഗാന്ധി നഗറിലേക്ക് പോകണം ലിഫ്റ്റ് തരുമോ എന്ന് ചോദിച്ചു. എന്റെ ഓഫീസിലേക്ക് പോകുന്ന സ്ഥലമായതിനാല്‍ ഞാന്‍ കയറിക്കോളാന്‍ പറഞ്ഞു. അവര്‍ കയറിയ ഉടനെ ഞാന്‍ കാര്‍ മുന്നോട്ട് എടുത്തു. അപ്പോള്‍ ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ മുന്നില്‍ വന്നു നിന്നു. അയാള്‍ എന്നോട് ലൈസന്‍സ് ആവശ്യപ്പെട്ടു. ആദ്യം ഞാന്‍ കരുതി നോ പാര്‍ക്കിങ് ഏരിയയില്‍ ആയിരിക്കും വാഹനം നിറുത്തിയതെന്ന്. അപ്പോള്‍ തന്നെ പൊലീസ് ഓഫിസര്‍ രസിത് എടുത്ത് എഴുതാന്‍ തുടങ്ങി. ലൈസന്‍സ് നല്‍കാന്‍ വീണ്ടും ആവശ്യപ്പെട്ടു. ഞാന്‍ കാരണം ആവശ്യപ്പെട്ടപ്പോള്‍, അയാള്‍ പറഞ്ഞു അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുക്കുന്നത് കുറ്റകരമാണെന്ന്. ഞാന്‍ കരുതി അയാള്‍ പണം വാങ്ങാനായി എന്തോ കാരണം ഉണ്ടാക്കി പറയുകയാണെന്ന്. എന്റെ ലൈസന്‍സ് വാങ്ങി എനിക്ക് രസീത് തന്നു. അടുത്ത ദിവസം പൊലീസ് സ്റ്റേഷനില്‍ വന്ന് പിഴ അടയ്ക്കാനും നിര്‍ദ്ദേശിച്ചു. പിഴ അടച്ച ശേഷമെ ലൈസന്‍സ് തിരികെ നല്‍കു എന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത ദിവസം (ചൊവ്വാഴ്ച്ച) ഞാന്‍ പൊലീസ് സ്റ്റേഷനിലെത്തി. അവര്‍ പറഞ്ഞു ലൈസന്‍സ് തിരിച്ചു കിട്ടാന്‍ കോടതിയില്‍ പോകണമെന്ന്. 66/192 സെക്ഷന്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഈ സെക്ഷന്‍ പ്രകാരം ജഡ്ജിയുടെ മുന്നില്‍ പോയി കുറ്റം ഏറ്റ് പറഞ്ഞ് വേണ്ം പിഴ അടയ്ക്കാന്‍.
ഞാന്‍ എന്റെ വക്കീല്‍ സുഹൃത്തുക്കളോട് ഇത് സത്യമാണോ ഇങ്ങനെയൊരു നിയമം ഉണ്ടോ എന്നൊക്കെ അന്വേഷിച്ചിരുന്നു. അവര്‍ പറഞ്ഞു ഇങ്ങനെയൊരു നിയമം ഉണ്ടെന്ന്. (എന്തൊരു ഭീകര നിയമം).
ഇന്ന് വെള്ളിയാഴ്ച്ച ജൂണ്‍ 22ന് ഞാന്‍ കോടതിയിലെത്തി. 9.30 യ്ക്ക് കോടതിലെത്തി. കോടതിയില്‍ ഒരു മണി വരെ ഇരുന്നു. ഒരു മണിക്ക് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. ജഡ്ജിയുടെ മുന്നില്‍ ഏതോ ക്രിമിനലിനെ പോലെയാണ് ഞാന്‍ നിന്നത്. ജഡ്ജി എന്റെ പേര് വിളിച്ചു ഞാന്‍ എന്റെ കുറ്റം സമ്മതിച്ചു.
2000 രൂപയാണ് എനിക്ക് വിധിച്ച പിഴ.
എനിക്ക് പരിചയമുള്ള ഒരു പൊലീസുകാരനെക്കൊണ്ട് സ്‌റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരനെ വിളിപ്പിച്ചപ്പോള്‍ 500 രൂപ ഡിസ്‌ക്കൗണ്ട് കിട്ടി. 1500 രൂപ പിഴ അടച്ചു.
ലൈസന്‍സ് തിരികെ വാങ്ങാന്‍ ഞാന്‍ സ്റ്റേഷനിലെത്തി. ഞാന്‍ രണ്ടു മണിക്കാണ് അവിടെ എത്തിയത്. 1-3 വരെ ലഞ്ച് ടൈമായതിനാല്‍ എനിക്ക് അവിടെ കാത്തിരിക്കേണ്ടി വന്നു. അഞ്ച് മണിയായി എന്റെ ലൈസന്‍സ് തിരിച്ചു കിട്ടിയപ്പോള്‍.
രാജ്യത്തെ നിയമം ഇങ്ങനെയാണെങ്കില്‍ മരിക്കാന്‍ കിടക്കുന്ന ഒരാളെ പോലും ആരും സഹായിക്കാതെ വരും.
ശരി തെറ്റുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനല്ല ഞാന്‍ ഇത് എഴുതുന്നത്. നമ്മുടെ രാജ്യത്തുള്ളവരെ സഹായിക്കാന്‍ നമ്മുടെ സംവിധാനം അനുവദിക്കുന്നില്ല എന്ന കാര്യം അറിയിക്കാനാണ്.

നിതിന്‍ നായര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments