HomeNewsLatest Newsഗണേഷിനോടും മുകേഷിനോടും വിശദീകരണം തേടില്ല; ‘അമ്മ’ വിവാദത്തില്‍ എംഎല്‍എമാരെ പിന്തുണച്ച് സിപിഐഎം

ഗണേഷിനോടും മുകേഷിനോടും വിശദീകരണം തേടില്ല; ‘അമ്മ’ വിവാദത്തില്‍ എംഎല്‍എമാരെ പിന്തുണച്ച് സിപിഐഎം

‘അമ്മ’ സംഘടനയിലെ പ്രശ്‌നത്തില്‍ എംഎല്‍എമാരെ തള്ളി പറയാതെ സിപിഐഎം. എംഎല്‍എമാരായ കെ.ബി.ഗണേഷ് കുമാറിനോടും മുകേഷിനോടും സിപിഐഎം വിശദീകരണം തേടില്ല. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമെടുത്തത്. എംഎല്‍എമാര്‍ക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ നിലപാട്.

അമ്മ സംഘടനയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് സംഘടനയിലെ അംഗങ്ങള്‍ കൂടിയായ എംഎല്‍എമാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ഇരുവരും പാര്‍ട്ടിയില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുമെന്നായിരുന്നു നിലപാടെടുത്തിരുന്നത്. മുകേഷിനും ഗണേഷ് കുമാറിനുമെതിരെ മന്ത്രി ജി.സുധാകരനും വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് പ്രതികരിച്ചത്. വളരെ ചുരുങ്ങിയ വാക്കുകളിലായിരുന്നു മുകേഷിന്റെ പ്രതികരണം. അമ്മയിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് വിശദീകരിക്കുമെന്നായിരുന്നു മുകേഷ് പറഞ്ഞത്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും മുകേഷ് വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments