HomeNewsShortഅമ്മയിൽ ദിലീപിന്റെ തിരിച്ചുവരവ്; മോഹന്‍ലാലിന്റെ വീടിനുമുന്നിൽ റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

അമ്മയിൽ ദിലീപിന്റെ തിരിച്ചുവരവ്; മോഹന്‍ലാലിന്റെ വീടിനുമുന്നിൽ റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

മലയാളത്തിലെ താര സംഘടനയായ അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തെക്കുറിച്ചും നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്ന സംഭവത്തെക്കുറിച്ചും ഇതുവരെ ഒരു പ്രതികരണവും നടത്താത്ത അമ്മയുടെ പ്രസിഡന്റ് നടന്‍ മോഹന്‍ലാലിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. മോഹന്‍ലാലിന്റെ വീടിനുമുമ്ബില്‍ റീത്ത് വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്. താരത്തിന്റെ കൊച്ചിയിലെ വീട് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ഗേറ്റിന് മുമ്ബില്‍ റീത്ത് വെയ്ക്കുകയും ചെയ്തു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതിഷേധക്കാരെ തടയാന്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments