HomeNewsLatest Newsമാര്‍ത്തോമ്മ സഭയുടെ സുറിയാനി സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത കാലം ചെയ്തു

മാര്‍ത്തോമ്മ സഭയുടെ സുറിയാനി സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത കാലം ചെയ്തു

മാര്‍ത്തോമ്മ സഭയുടെ സുറിയാനി സഭ റാന്നി-നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത കാലം ചെയ്തു. 74 വയസ്സായിരുന്നു. വൃക്ക സംബന്ധമായ രോഗത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ 4.30തോടെയാണ് മരിച്ചത്.

1944 ഏപ്രില്‍ 26ന് തിരുവല്ല നെടുമ്പ്രം മുളമുട്ടില്‍ ചിറയിന്‍കണ്ടത്തില്‍ സി.ഐ ഇടിക്കുളയുടെയും ആച്ചിയമ്മയുടേയും മകനാണ് മാര്‍ അത്താനാസിയോസ് ജനിച്ചത്. 1969 ജൂണ്‍ 14നാണ് വൈദീകനായി ചുമതലയേറ്റത്. 1989 ഡിസംബര്‍ 9ന് ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാമെത്രാപ്പൊലീത്ത മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തി. മുംബൈ, ഡല്‍ഹി, കോട്ടയം, കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷന്‍, മാര്‍ത്തോമ്മാ വൈദിക സെമിനാരി ഗവേണിങ് ബോര്‍ഡ് ചെയര്‍മാന്‍, നാഷണല്‍ മിഷനറി സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments