HomeAround KeralaKasaragodപള്ളി കല്ലറയിൽ നടന്നത് കൊടുംകൂടോത്രം; പിന്നിലാര്‌ ? കാസർഗോഡ് കുർബാനയ്‌ക്കിടെ നടന്നതുകാണാൻ ജനപ്രവാഹം

പള്ളി കല്ലറയിൽ നടന്നത് കൊടുംകൂടോത്രം; പിന്നിലാര്‌ ? കാസർഗോഡ് കുർബാനയ്‌ക്കിടെ നടന്നതുകാണാൻ ജനപ്രവാഹം

ഉ​​ക്കി​​ന​​ടു​​ക്ക സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് പള്ളിയുടെ സെ​​മി​​ത്തേ​​രി​​യി​​ൽ അ​​തി​​ക്ര​​മി​​ച്ചു ക​​ട​​ന്നു പ​​ത്തി​​ല​​ധി​​കം ക​​ബ​​റി​​ട​​ങ്ങ​​ൾ ത​​ട്ടി​​നി​​ര​​ത്തി കു​​രി​​ശു​​ക​​ൾ ത​​ക​​ർ​​ത്തു. ഇ​​വി​​ടെ കൂടോത്രം ചെ​​യ്ത​​താ​​യാ​​ണ് പോ​​ലീ​​സ് സം​​ശ​​യി​​ക്കു​​ന്ന​​ത്. വി​​ശ്വാ​​സി​​ക​​ൾ സെ​​മി​​ത്തേ​​രി​​യി​​ൽ പ്രാ​​ർ​​ഥ​​ന​​യ്ക്ക് എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് അ​​തി​​ക്ര​​മം ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​ത്. ക​​ബ​​റി​​ട​​ങ്ങ​​ളി​​ലെ കു​​രി​​ശ് ഇ​​ള​​ക്കി മാ​​റ്റി കു​​ടോ​​ത്രം ന​​ട​​ത്തി​​യ രീ​​തി​​യി​​ലാ​​ണ് കാ​​ണ​​പ്പെ​​ട്ട​​ത്. ഇ​​ള​​നീ​​ർ, വെ​​ള്ള​​രി, കോ​​ഴി മു​​ട്ട, പൂ​​വ് എ​​ന്നി​​വ ക​​ബ​​റി​​ട​​ങ്ങ​​ളി​​ൽ കാ​​ണ​​പ്പെ​​ട്ടു. ഇ​​ള​​നീ​​രി​​ലും മു​​ട്ട​​യി​​ലും മ​​റ്റും പ്ര​​ത്യേ​​ക ക​​ള​​ങ്ങ​​ൾ വ​​ര​​ച്ച് അ​​റ​​ബി ഭാ​​ഷ​​യി​​ലെ ചി​​ല വാ​​ക്കു​​ക​​ൾ എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. കളം വരച്ച്‌ എഴുതിയത് ഏതു ഭാഷയിലാണെന്ന് മനസ്സിലാക്കാനായിട്ടില്ല. ഉറുദുവാണെന്നാണ് സംശയം.

തിങ്കളാഴ്ച ഉച്ചയോടെയാണ് പെര്‍ള ഉക്കിനടുക്ക സേക്രഡ് ഹാര്‍ട്ട് ജീസസ് പള്ളിസെമിത്തേരിയിലെ കല്ലറയ്ക്കു സമീപം വെള്ളരിക്ക, ഇളനീര്, മുട്ട തുടങ്ങിയവയില്‍ കളംവരച്ച്‌ ചില അക്ഷരങ്ങള്‍ എഴുതി കുഴിച്ചിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സെമിത്തേരിയിലെ കല്ലറകളിലെ കുരിശും തകര്‍ക്കപ്പെട്ട നിലയിലുമായിരുന്നു. പള്ളിക്ക് 300 മീറ്റര്‍ ദൂരത്താണ് സെമിത്തേരി. മൂന്ന് കല്ലറകളുടെ കുരിശാണ് പൊളിച്ചത്. കുരിശ് തകര്‍ന്നു കിടക്കുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. അടുത്തെത്തി പരിശോധിക്കുന്നതിനിടയിലാണ് മറ്റ് വസ്തുക്കള്‍ കണ്ടെത്തിയത്. ഇതേ സംബന്ധിച്ച്‌ പള്ളിവികാരി ഫാ. സ്റ്റാനിന്‍ ഡിസൂസ ബദിയഡുക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പോലീസെത്തി പരിശോധിച്ചശേഷം കൂടോത്രസാധനങ്ങള്‍ ഒഴിവാക്കി. 75 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയില്‍ ഇതുപോലൊരു സംഭവം ആദ്യമായാണെന്ന് സമീപവാസികള്‍ പറഞ്ഞു. പൈശാചികശക്തികളെ ഭക്ഷണ സാധനങ്ങളിലോ മറ്റേതെങ്കിലും വസ്തുവിലോ ആവാഹിച്ച്‌ ഉപദ്രവമുണ്ടാക്കാന്‍ പറ്റുമെന്ന അന്ധവിശ്വാസമാണ് കൂടോത്രത്തിനു പിന്നില്‍. അതിര്‍ത്തി പ്രദേശങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ അമിത വിശ്വാസം പുലര്‍ത്തുന്നവരാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കൂടോത്രക്കഥ നാട്ടില്‍ പാട്ടായതോടെ ജനങ്ങള്‍ സെമിത്തേരിയിലേയ്ക്ക് ഒഴുകിയെത്തുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments