HomeSportsഐപിഎൽ: നായകന്‍ രോഹിത് ശര്‍മയുടെ മികവിൽ മുംബൈ ഇന്ത്യന്‍സിന് ആദ്യജയം

ഐപിഎൽ: നായകന്‍ രോഹിത് ശര്‍മയുടെ മികവിൽ മുംബൈ ഇന്ത്യന്‍സിന് ആദ്യജയം

തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ അവസാന പന്തില്‍ തോല്‍വിയേറ്റു വാങ്ങിയ മുംബൈ ഇന്ത്യന്‍സിന് ആദ്യ ജയം സമ്മാനിച്ച്‌ നായകന്‍ രോഹിത് ശര്‍മ . ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍ ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റുചെയ്‌ത മുംബൈ നിശ്‌ചിത 20 ഓവറില്‍ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 213 റണ്‍സ്‌ അടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളുരുവിന്‌ 8 വിക്കറ്റ്‌ നഷ്‌ടത്തില്‍ 167 റണ്‍സ്‌ എടുക്കാനെ കഴിഞ്ഞുള്ളു. 62 പന്തില്‍ 7 ബൗണ്ടറികളും നാല്‌ സിക്‌സറുകളും സഹിതം 91 റണ്‍സ്‌ എടുത്ത നായകന്‍ വിരാട്‌ കോഹിലിയാണ്‌ അവരുടെ ടോപ്‌ സ്‌കോറര്‍.

സീസണ്‍ 11ല്‍ നിലവിലെ ചാമ്ബ്യന്‍മാരായ മുബൈയുടെ ആദ്യ ജയമാണിത്‌. നേരത്തെ 51 പന്തില്‍ നിന്ന്‌ 10 ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 94 റണ്‍സ്‌ നേടിയ രോഹിതാണ്‌ മുംബൈയെ മികച്ച സ്‌കോറിലേക്ക്‌ നയിച്ചത്‌. 42 പന്തില്‍ നിന്ന്‌ ആറു ബൗണ്ടറികളും അഞ്ചു സിക്‌സറുകളും സഹിതം 65 റണ്‍സ്‌ നേടിയ എവിന്‍ ലൂയിസ്‌ നായകനു മികച്ച പിന്തുണ നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments