HomeNewsLatest Newsപെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം; ബ്ലോക്ക് പ്രസിഡന്റിന്റെ വീട് കത്തിച്ചു

പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമം; ബ്ലോക്ക് പ്രസിഡന്റിന്റെ വീട് കത്തിച്ചു

പെരിയയില്‍ വീണ്ടും അക്രമം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് മുന്നില്‍ തീയിട്ടു. കാറിന്റെ ചില്ലുകള്‍ തകര്‍ത്തു. പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ ഉപയോഗിച്ചാണ് വീടിന് തീയിട്ടത്. വീടിന്റെ വാതിലുകളും വാഹനവും ആക്രമണത്തില്‍ കത്തി നശിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേശും ശരത് ലാലും കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. സിപിഎം ലോക്കല്‍ സെക്രട്ടറി ആയിരുന്ന പീതാംബരനാണ് കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments