HomeNewsShortഇസ്‌ലാമികരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ ഇന്ത്യയ്ക്ക് വിശിഷ്ടാതിഥിയായി ക്ഷണം; ബഹുമതിയെന്ന് ഇന്ത്യ

ഇസ്‌ലാമികരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ ഇന്ത്യയ്ക്ക് വിശിഷ്ടാതിഥിയായി ക്ഷണം; ബഹുമതിയെന്ന് ഇന്ത്യ

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ (ഒഐസി) വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിന്റെ ഉദ്ഘാടന യോഗത്തിലേക്ക് ഇന്ത്യയെ വിശിഷ്ടാതിഥിയായി ക്ഷണിച്ചു. ഇതൊരു വലിയ ബഹുമതിയാണെന്നും അബുദാബിയില്‍ നടക്കുന്ന ഈ യോഗത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പങ്കെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി ബന്ധത്തിനപ്പുറം, ഇന്ത്യയുമായി ബഹുരാഷ്ട്രഅന്താരാഷ്ട്രതലത്തില്‍ ശരിയായ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ യു.എ.ഇ. നേതൃത്വം പ്രകടിപ്പിക്കുന്ന ആഗ്രഹമായാണ് ക്ഷണത്തെ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

‘ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള തന്ത്രപരവും സമഗ്രവുമായ സഹകരണത്തില്‍ ഒരു നാഴികക്കല്ലാണ് ക്ഷണം. ഇന്ത്യയിലെ 18.5 കോടി മുസ്‌ലിങ്ങള്‍ക്കും രാജ്യത്തിന്റെ ബഹുസ്വരതയ്ക്കായി അവര്‍ നല്‍കിയ സംഭാവനകള്‍ക്കും ലഭിക്കുന്ന അംഗീകാരമാണിത്. ഇസ്‌ലാമിക ലോകത്തിനായി ഇന്ത്യ നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരം കൂടിയായി ഇതിനെ കാണണം. ക്ഷണം സ്വീകരിച്ച് ഒ.ഐ.സി.യുടെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ ഇന്ത്യയ്ക്ക് അതിയായ സന്തോഷമുണ്ട്. യു.എ.ഇ. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നന്ദി രേഖപ്പെടുത്തുന്നു’ പ്രസ്താവനയില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments