HomeNewsLatest Newsഎടിഎം തകരാറാണെങ്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല; എസ്ബിഐ ഗ്രൂപ്പിലെ ബാങ്കുകൾ

എടിഎം തകരാറാണെങ്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല; എസ്ബിഐ ഗ്രൂപ്പിലെ ബാങ്കുകൾ

എസ്ബിഐ ഗ്രൂപ്പിലെ ബാങ്കുകളുടെ എടിഎമ്മുകളില്‍ യന്ത്രത്തകരാര്‍ മൂലമോ, ഇടപാടുകാരന്‍ ഉദ്ദേശിച്ച ഇനം കറന്‍സി ഇല്ലാതിരുന്നാലോ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് എസ്ബിഐ വക്താവ് അറിയിച്ചു. ഉദാഹരണമായി ഒരാള്‍ 1500 രൂപ പിന്‍വലിക്കാന്‍ ശ്രമിക്കുകയും യന്ത്രത്തില്‍ 2000 നോട്ടുകള്‍ മാത്രം ഉണ്ടാവുകയും ചെയ്താല്‍ പണം ലഭിക്കില്ല. നൂറിന്റെയും 500ന്റെയും നോട്ടുകള്‍ ഇല്ലാതിരുന്നതാണ് കാരണം. ഉപഭോക്താവിന്റേതല്ലാത്ത കാരണം ആയതിനാല്‍ ഒരു ഇടപാട് ആയി അതു കണക്കാക്കില്ലെന്ന് എസ്ബിഐ വക്താവ് അറിയിച്ചു.

 

 

 

മാസത്തില്‍ അഞ്ച് തവണ എടിഎം ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഇല്ല. ആറാമത്തെ തവണ മുതല്‍ ഓരോ തവണയ്ക്കും 23 രൂപ ഈടാക്കുന്നതാണ്. ബാലന്‍സ് എത്രയെന്ന് അറിയാനും മിനി സ്റ്റേറ്റ്‌മെന്റ് എടുക്കാനുമെല്ലാം എടിഎം ഉപയോഗിക്കുന്നത് ഓരോ ഇടപാടായി കണക്കാക്കുകയും ചെയ്യും. അഞ്ച് തവണ സൗജന്യത്തില്‍ പണം പിന്‍വലിക്കലും പണം നിക്ഷേപിക്കലും മാത്രമല്ല, ഇത്തരം എടിഎം ഉപയോഗങ്ങളും ഉള്‍പ്പെടും. എന്നാല്‍ യന്ത്രത്തകരാര്‍ മൂലം പണം ലഭിക്കാതെ വന്നാല്‍ ഇടപാടായി കണക്കാക്കില്ല. അതുപോലെ ഉദ്ദേശിച്ച തുക തരാന്‍ കഴിയാതിരുന്നാലും ഇടപാടായി കണക്കില്‍ കൂട്ടില്ല.

മാവോയിസ്റ്റ് വേട്ടയുടെ പേരിൽ ആദിവാസി ഊരുകളിൽ നടക്കുന്ന ക്രൂരതകൾ തുറന്നു പറഞ്ഞു പെൺകുട്ടി !

ഇനി രക്തപരിശോധനയിലൂടെ നമ്മൾ മരിക്കുന്ന സമയം അറിയാൻ കഴിയും !

ഫേസ്ബുക്കിലൂടെ വ്യാജ പ്രചരണം നടത്തുന്നവര്‍ ഇനി കോടികള്‍ പിഴ നല്‍കേണ്ടി വരും ! എങ്ങനെയെന്നോ ?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments