HomeNewsLatest Newsആരോഗ്യസേതു ആപ്പ് നിർമിച്ചതാര്? ഒടുവിൽ സർക്കാർ നൽകിയ മറുപടി ഇങ്ങനെ !

ആരോഗ്യസേതു ആപ്പ് നിർമിച്ചതാര്? ഒടുവിൽ സർക്കാർ നൽകിയ മറുപടി ഇങ്ങനെ !

 

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ വലിയ പ്രചാരം നൽകി ഉയർത്തിക്കാട്ടിയ ഒന്നായിരുന്നു ആരോഗ്യസേതു ആപ്പ്. ആപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്ത് എത്തിയിരിക്കുകയാണ്. വ്യവസായ-വിദഗ്ധ കൂട്ടായ്മയിൽ സര്‍ക്കാരിന് കീഴിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ആരോഗ്യസേതു ആപ്പ് നിർമിച്ചതെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. സുതാര്യത ഉറപ്പാക്കിയായിരുന്നു ആപ്പ് നിർമാണമെന്നും വ്യവസായ സംരംഭങ്ങളുടെയും വിദഗ്ധരുടെയും സഹകരണം ഇതിന് ഉണ്ടായിരുന്നുവെന്നും കേന്ദ്രം വിശദീകരിക്കുന്നു.

ആരോഗ്യസേതു ആപ്പ് നിർമ്മിച്ചതാരാണെന്ന് വിവരാവകാശ നിയമപ്രകാരം സൗരവ് ദാസ് എന്ന വ്യക്തി നൽകിയ ചോദ്യത്തിന് കേന്ദ്രം മറുപടി നൽകാതിരുന്നത് വലിയ വിവാദമായിരുന്നു. ഇപ്പോളത്തെ വിശദീകരണത്തിൽ പക്ഷെ ഇതുമായി ബന്ധപ്പെട്ട ആരുടേയും പേരുകൾ വെളിപ്പെടുത്തുന്നില്ല. അതിനാൽ ആരോഗ്യസേതുആപ്പ് ആര് നിര്‍മ്മിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments