HomeNewsLatest Newsഫിലിം ചേംബറിന്‍റെ നിര്‍ദേശം തള്ളി 'അമ്മ' യുടെ മീറ്റിംഗ്; സൂപ്പര്‍ താരങ്ങള്‍ ചാനല്‍ ഷോകളിലെത്തും

ഫിലിം ചേംബറിന്‍റെ നിര്‍ദേശം തള്ളി ‘അമ്മ’ യുടെ മീറ്റിംഗ്; സൂപ്പര്‍ താരങ്ങള്‍ ചാനല്‍ ഷോകളിലെത്തും

അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. മൂന്നു വര്‍ഷത്തേക്ക് ഷോകളില്‍ പങ്കെടുക്കരുത് എന്ന ഫിലിം ചേംബറിന്‍റെ നിര്‍ദേശം താരസംഘടനയായ അമ്മ തള്ളിയതോടെയാണ് വിഷയത്തില്‍ തീരുമാനമാകാതെ പോയത്. മൂന്നു വര്‍ഷത്തേക്ക് ഷോകളില്‍ പങ്കെടുക്കരുത് എന്ന ഫിലിം ചേംബറിന്‍റെ നിര്‍ദേശം തള്ളിയ അമ്മ ചാനലുകളുമായി പരസ്പര ധാരണ ആവശ്യമാണെന്ന നിലപാടില്‍ എത്തിച്ചേരുകയായിരുന്നു. ഒടുവില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു.

രാവിലെ പത്ത് മണിക്ക് ആരംഭിച്ച യോഗത്തില്‍ അമ്മയുടെ പ്രതിനിധികളായി ഇന്നസെന്റ്, ഗണേഷ് കുമാര്‍, ഇടവേള ബാബു എന്നിവര്‍ പങ്കെടുത്തു. അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന ആവശ്യത്തെ മൂന്നു പേരും എതിര്‍ക്കുകയായിരുന്നു. ഇതോടെ ഫിലിം ചേംബര്‍ പ്രതിനിധികള്‍ എതിര്‍ത്തതോടെ നിലപാടറിയിച്ച ശേഷം ഇന്നസെന്റും ഗണേഷും മടങ്ങിപ്പോകുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments