HomeNewsLatest Newsവെടിക്കെട്ട് അപകടത്തിന്റെ പേരിൽ കലക്ടറെ ക്രൂശിക്കാൻ അനുവദിക്കില്ല; റവന്യൂ മന്ത്രി അടൂർ പ്രകാശ്‌

വെടിക്കെട്ട് അപകടത്തിന്റെ പേരിൽ കലക്ടറെ ക്രൂശിക്കാൻ അനുവദിക്കില്ല; റവന്യൂ മന്ത്രി അടൂർ പ്രകാശ്‌

കൊല്ലം ജില്ലാ കലക്ടറെ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശ്. ഇക്കാര്യം കാണിച്ച് അദ്ദേഹം ക്രൈംബ്രാഞ്ചിന് മുന്നറിയിപ്പ് നല്‍കി. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ കലക്ടറുടെ ഭാഗത്ത് വീഴ്ചയില്ല. ക്യാമറയുടെ തകരാര്‍ കൃത്യസമയത്ത് കെല്‍ട്രോണിനെ അറിയിച്ചിരുന്നു.

 

 

വെടിക്കെട്ട് നിരോധിച്ചതിനുശേഷവും പുറ്റിങ്ങൽ ക്ഷേത്രഭാരവാഹികൾ കൊല്ലം ജില്ലാ കലക്ടറെ കണ്ടെന്ന ക്രൈംബ്രാഞ്ച് വാദത്തിനു തെളിവില്ല. ജില്ലാ കലക്ടറേറ്റിൽനിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഹാർഡ് ഡിസ്കിൽനിന്ന് ഈ കൂടിക്കാഴ്ച െതളിയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചില്ല. സിസിടിവി കേടായതിനാലാണ് ദൃശ്യങ്ങൾ പതിയാതിരുന്നതെന്ന് ക്രൈംബ്രാഞ്ച് വാദിക്കുന്നു. മന്ത്രിയുടെ ഈ പരാമര്ശം പരവൂർ വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനു ഇത് തിരിച്ചടിയാകുമെന്നു തീർച്ചയാണ്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments