HomeNewsLatest Newsസ്കൂൾ വിദ്യാർത്ഥിനികൾക്കു നേരെ ആസിഡ് ആക്രമണം: ഒരാളുടെ നില ഗുരുതരം

സ്കൂൾ വിദ്യാർത്ഥിനികൾക്കു നേരെ ആസിഡ് ആക്രമണം: ഒരാളുടെ നില ഗുരുതരം

ചണ്ഡിഗഢ്: പഞ്ചാബില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആസിഡ് ആക്രമണം നടത്തി. രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങവേയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ രക്ഷപ്പെട്ടു. കുട്ടികളെ അമൃത്സറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

സ്‌കൂളില്‍ നിന്നും പുറത്താക്കിയ സാജന്‍ (19) എന്നയാളാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഇയാളെ സസ്‌പെന്റു ചെയ്തിരുന്നു. ഇതിനു പ്രതികാരമായാണത്രേ ആക്രമണം. ഇയാള്‍ക്കും സഹായിക്കുമെതിരെ കേസ് എടുത്തു.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments