മുഖ്യമന്ത്രിയെ ജാതിപേര് പറഞ്ഞ് അധിക്ഷേപിച്ചു; സ്ത്രീക്കെതിരെ പോലീസ് കേസ്സെടുത്തു

8

മുഖ്യമന്ത്രിയെ ജാതിപേര് പറഞ്ഞ് അധിക്ഷേപിച്ച സ്ത്രീയ്ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട ചെറുകോല്‍ സ്വദേശിനി മണിയമ്മക്കെതിരെയാണ് കേസ്.എസ്‌എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനില്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് മണിയമ്മ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച്‌ അസഭ്യം വിളിച്ചത്.