ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്തുവിട്ട രോഗികള്‍ ദുരിതത്തില്‍; രോഗികളെ കൊണ്ടുപോകണമെന്ന് അധികൃതര്‍ നിര്‍ബന്ധിച്ചിരുന്നതായി വീട്ടുകാര്‍

21

തിരുവനന്തപുരം ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്തുവിട്ട രോഗികള്‍ ദുരിതത്തില്‍. വീടുകളില്‍ തിരിച്ചെത്തിയവര്‍ക്ക് രോഗം ഭേദമായിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. രോഗികളെ കൊണ്ടുപോകണമെന്ന് അധികൃതര്‍ നിര്‍ബന്ധിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. രോഗികളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുമുണ്ട്. വീട്ടുകാര്‍ വരാതെ രോഗികളെ പുറത്തുവിടരുതെന്ന് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു.