HomeNewsLatest Newsവ്യാജസ്വാമിയുടെ ആശ്രമത്തിനിന്നും രക്ഷപ്പെട്ട ഐഐടി വിദ്യാർഥിനിയുടെ കഥ !

വ്യാജസ്വാമിയുടെ ആശ്രമത്തിനിന്നും രക്ഷപ്പെട്ട ഐഐടി വിദ്യാർഥിനിയുടെ കഥ !

ചെന്നൈ: സന്യാസം സ്വീകരിക്കാൻ വീടുവിട്ടിറങ്ങി കാണാതായ ഐഐടി വിദ്യാര്‍ഥിനിയെ ഉത്തരാഞ്ജലില്‍ വ്യാജസ്വാമിയുടെ ആശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തി. സന്യാസം സ്വീകരിക്കാന്‍ ആഗ്രഹിച്ച് കോളേജ് വിട്ടിറങ്ങിയ ഇരുപത്താറുകാരിയെയാണ് ഉത്തരാഞ്ജല്‍ പൊലീസ് കണ്ടത്തിയത്. മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിനിയായിരുന്ന പ്രത്യുഷ ഉത്തരാഞ്ജലിലെ ഡെറാഡൂണിലുള്ള സ്വയം പ്രഖ്യാപിത ആത്മീയാചാര്യന്‍ ശിവ ഗുപ്തയുടെ ആശ്രമത്തിലേക്കാണ് പോയത്. പിന്നീട് ആ ആശ്രമത്തിൽ കഴിയുകയായിരുന്നു ഇവർ. കോയമ്പത്തൂര്‍ സ്വദേശിനിയാണ് പ്രത്യുഷ.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ആത്മീയമാര്‍ഗം സ്വീകരിക്കുകയാണെന്നു പറഞ്ഞ് പ്രത്യുഷ മദ്രാസ് ഐഐടിയിലെ ഹോസ്റ്റലില്‍നിന്നുപോയത്. 23ന് കോയമ്പത്തൂര്‍ സ്വദേശിയായ ഭാസ്‌കര്‍ എന്നയാളോടൊപ്പം മുംബൈയിലേക്ക് ട്രെയിന്‍ കയറിയതായി പൊലീസ് കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പ്രത്യുഷ ഉത്തരാഖണ്ഡിലുണ്ടെന്നു കണ്ടെത്തിയത്. ആദ്യം വീട്ടിലേക്ക് തിരിച്ചുവരാന്‍ മടി കാണിച്ച പ്രത്യുഷ വീട്ടുകാരുടെ നിർബന്ധം മൂലമാണ് തിരിച്ചു വന്നതെന്ന് പിതാവ് പറഞ്ഞു. ആശ്രമത്തില്‍ റെയ്ഡ് നടത്തണമെന്നും ശിവ ഗുപ്തയെ അറസ്റ്റ് ചെയ്യണമെന്നും ഇയാള്‍ പറഞ്ഞു. കൗമാരപ്രായം മുതലുള്ള നിരവധി സ്ത്രീകളെ ആശ്രമത്തിലുണ്ടെന്ന വിവരത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LIKE

 

 

also read: കേരളത്തിൽ അവിഹിത ബന്ധത്തിനും ക്വട്ടേഷൻ !

പ്രമുഖ സീരിയൽ നടിയും നിർമാതാവും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്ത് !

പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളാണോ ദമ്പത്യജീവിതത്തെ ദുരിതപൂർണമാക്കുന്നത് ? …എന്താണ് കാരണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments