HomeNewsLatest Newsപ്രശസ്ത തെലുങ്കു നടന്‍ രംഗനാഥിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പ്രശസ്ത തെലുങ്കു നടന്‍ രംഗനാഥിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: പ്രശസ്ത തെലുങ്കു നടന്‍ രംഗനാഥിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നാണു പോലീസ് സംശയിക്കുന്നത്. കഴുത്തില്‍ കയര്‍ കുരുങ്ങിയതിന്റെ പാടുള്ളതായും പോലീസ് പറയുന്നു. ശനിയാഴ്ച ഹൈദരാബാദിലായിരുന്നു സംഭവം. 1969 ലാണു രംഗനാഥ് ആദ്യമായി കാമറയ്ക്കുമുന്നിലെത്തുന്നത്. ഇതുവരെ ഇരുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. അമ്പതോളം സിനിമകളില്‍ നായകനായും വേഷമിട്ടു.
റെയില്‍വെയില്‍ ടിക്കറ്റ് കളക്ടറായാണ് രംഗനാഥ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments