HomeNewsLatest Newsതദ്ദേശ തെരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം ഇന്ന്‌

തദ്ദേശ തെരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം ഇന്ന്‌

തിരുവനന്തപുരം: പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പു കമ്മിഷന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ അന്തിമ ലിസ്‌റ്റ്‌ ഇന്നു പുറത്തിറക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം ഇന്നാണ്‌. സംസ്‌ഥാനത്തൊട്ടാകെ 1,30,597 പത്രികകളാണു ലഭിച്ചത്‌.

സ്‌ഥാനാര്‍ഥികളുടെ യോഗ്യതയും പത്രിക പൂരിപ്പിച്ചതിലെ അപാകതകളും സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക്‌ ഇന്നു തീര്‍പ്പാകും. സൂക്ഷ്‌മപരിശോധനയ്‌ക്കുശേഷമുള്ള ഹിയറിങ്ങില്‍ 3000 ലധികം പത്രികകള്‍ തള്ളി.

ഖാദിബോര്‍ഡിന്റെ കുടിശിക അയോഗ്യതയല്ലെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടും കൊല്ലം കലക്‌ടര്‍ ഒരു നാമനിര്‍ദേശ പത്രിക സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ തീര്‍പ്പിനു വിട്ടു. പത്രിക സ്വീകരിക്കാന്‍ കമ്മിഷന്‍ നിര്‍ദേശിക്കുകയും ചെയ്‌തു.

ചിഹ്‌നം അനുവദിക്കാന്‍ പാര്‍ട്ടി ഭാരവാഹികള്‍ നല്‍കിയ കത്ത്‌ സംസ്‌ഥാന ഭാരവാഹി സാക്ഷ്യപ്പെടുത്തണമെന്ന പാലക്കാട്‌ ജില്ലാ കലക്‌ടറുടെ തീരുമാനവും കമ്മിഷന്‍ ഇടപെട്ട്‌ റദ്ദാക്കി. 18,651 പത്രികകളോടെ മലപ്പുറമാണ്‌ മുന്നില്‍. ഏറ്റവും കുറവു പത്രികകള്‍ ലഭിച്ചത്‌ വയനാട്‌ ജില്ലയിലാണ്‌. 4,775 എണ്ണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments