HomeNewsLatest Newsവ്യാപം അഴിമതി: മുന്‍ ഐ.എഫ്.എസ് ഓഫീസറുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്‌ടെത്തി

വ്യാപം അഴിമതി: മുന്‍ ഐ.എഫ്.എസ് ഓഫീസറുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്‌ടെത്തി

 

ഭുവനേശ്വര്‍: വ്യാപം നടത്തിയ രണ്ട് റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ നിരീക്ഷകനായിരുന്ന മുന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനെ  മരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ ഐ.എഫ്.എസ് ഓഫീസര്‍ വിജയ് ബഹാദൂറിനെയാണ് ഒഡീഷയിലെ ഝാര്‍സുഗുഡ റെയില്‍വേ ട്രാക്കില്‍ ഈ മാസം 15ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.

പുരി-ജോഥാപൂര്‍ എക്‌സ്പ്രസില്‍ ഭാര്യ നിത സിംഗിനൊപ്പമാണ് ബഹാദൂര്‍ സഞ്ചരിച്ചിരുന്നത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ബഹാദൂര്‍ വീണു മരിച്ചതായാമെന്നാണ് പ്രാഥമിക നിഗമനമെന്ന് റെയില്‍വേ ഡി.എസ്.പി ദിലീപ് ബാഗ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടരന്വേഷണവുമായി മുന്നോട്ടുപോകുമെന്നും റെയില്‍വേ പോലീസ് അറിയിച്ചു.

എ.സി കമ്പാര്‍ട്ടുമെന്റിലാണ് ബഹാദൂര്‍ സഞ്ചരിച്ചിരുന്നത്. വാതിലിനു സമീപത്തേക്ക് പോയ ബഹാദൂര്‍ പിന്നീട് തിരിച്ചുവന്നില്ല. കമ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്നുകിടന്നതിലും കോച്ച് അറ്റന്‍ഡന്റ് ഇല്ലാതിരുന്നതിലും നിതാ സിംഗ് സംശയം ഉന്നയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

സമാനമായ രീതിയില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും 2010ല്‍ മരിച്ചിരുന്നു. നമ്രത ദമോര്‍ എന്ന എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് ഉജ്ജയ്‌നിലെ റെയില്‍വേ ട്രാക്കില്‍ 2012 ജനുവരിയില്‍ കണ്ടെത്തിയത്. വ്യാപവുമായി ബന്ധപ്പെട്ട് കേസുകള്‍ സി.ബി.ഐയ്ക്ക് കൈമാറിയതോടെ ദുരൂഹ മരണങ്ങളില്‍ അന്വേഷണം തടസ്സപ്പെട്ട നിലയിലാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതിയും നിരീക്ഷിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments