HomeNewsLatest Newsചെന്നൈ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ മലയാളി യുവതികൾക്ക് റയിൽവേ പിഴ ചുമത്തി !

ചെന്നൈ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ മലയാളി യുവതികൾക്ക് റയിൽവേ പിഴ ചുമത്തി !

ഷൊർണൂർ: ചെന്നൈ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ മലയാളി യുവതികൾക്ക് റയിൽവേ  പിഴയിട്ടു. റിസർവേഷൻ കംപാർട്ട്മെന്റിൽ യാത്ര ചെയ്തതിനാണു ആറ് പെൺകുട്ടികളോട്  1200 രൂപ റയിൽവേ പിഴ ആവശ്യപ്പെട്ടത്. പണമില്ലെന്നു പറഞ്ഞപ്പോൾ കയ്യിലുണ്ടായിരുന്ന 770 രൂപ വാങ്ങുകയും ചെയ്തു. രപ്തി സാഗർ എക്സ്പ്രസിൽ ഷൊർണൂരിലെത്തിയപ്പോഴാണ് ഇവരോട് ടിടിഇ പിഴ ആവശ്യപ്പെട്ടത്. ചെന്നൈയിൽ  നിന്നും പെൺകുട്ടികൾ പലവാഹനങ്ങൾ മാറി കയറി വളരെ കഷ്ടപ്പെട്ട് സേലത്ത് എത്തിയാണ് കേരളത്തിലേക്കുള്ള ട്രെയിനിൽ കയറിയത്.

ചെന്നൈയിൽ എടിഎമ്മുകൾ പ്രവർത്തനരഹിതമായതോടെ ഒരാൾക്ക് ഒരു അക്കൗണ്ടിൽ നിന്ന് 500 രൂപ മാത്രമേ പിൻവലിക്കാന്‍ സാധിക്കുമായിരുന്നുള്ളു.  ഭക്ഷണം കഴിക്കാൻ പോലും പണം എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്ന പെണ്‍കുട്ടികളോടാണ് ടിടിഇ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് രോഷാകൂലരായ ഇവർ ഷൊർണൂർ റയിൽവേ പൊലീസ് സ്റ്റേഷനിലെത്തി ടിടിഇ മാർക്കെതിരെ പരാതി നൽകി. ചെന്നൈയിൽ നിന്ന് വരുന്നവരാണെന്ന പരിഗണനപോലും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ പരാതി സ്വീകരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു റയിൽവേ പൊലീസ്.  തുടര്‍ന്ന് ഇവര്‍ റയിൽവേ സ്റ്റേഷൻ മാനേജർക്ക്  പരാതി നൽകി.

യിട്ടു. റിസർവേഷൻ കംപാർട്ട്മെന്റിൽ യാത്ര ചെയ്തതിനാണു ആറ് പെൺകുട്ടികളോട്  1200 രൂപ റയിൽവേ പിഴ ആവശ്യപ്പെട്ടത്. പണമില്ലെന്നു പറഞ്ഞപ്പോൾ കയ്യിലുണ്ടായിരുന്ന 770 രൂപ വാങ്ങുകയും ചെയ്തു. രപ്തി സാഗർ എക്സ്പ്രസിൽ ഷൊർണൂരിലെത്തിയപ്പോഴാണ് ഇവരോട് ടിടിഇ പിഴ ആവശ്യപ്പെട്ടത്. ചെന്നൈയിൽ  നിന്നും പെൺകുട്ടികൾ പലവാഹനങ്ങൾ മാറി കയറി വളരെ കഷ്ടപ്പെട്ട് സേലത്ത് എത്തിയാണ് കേരളത്തിലേക്കുള്ള ട്രെയിനിൽ കയറിയത്.

ചെന്നൈയിൽ എടിഎമ്മുകൾ പ്രവർത്തനരഹിതമായതോടെ ഒരാൾക്ക് ഒരു അക്കൗണ്ടിൽ നിന്ന് 500 രൂപ മാത്രമേ പിൻവലിക്കാന്‍ സാധിക്കുമായിരുന്നുള്ളു.  ഭക്ഷണം കഴിക്കാൻ പോലും പണം എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്ന പെണ്‍കുട്ടികളോടാണ് ടിടിഇ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് രോഷാകൂലരായ ഇവർ ഷൊർണൂർ റയിൽവേ പൊലീസ് സ്റ്റേഷനിലെത്തി ടിടിഇ മാർക്കെതിരെ പരാതി നൽകി. ചെന്നൈയിൽ നിന്ന് വരുന്നവരാണെന്ന പരിഗണനപോലും തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ പരാതി സ്വീകരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു റയിൽവേ പൊലീസ്.  തുടര്‍ന്ന് ഇവര്‍ റയിൽവേ സ്റ്റേഷൻ മാനേജർക്ക്  പരാതി നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments