HomeCinemaMovie Newsകാഞ്ചനമാലയ്‌ക്കെതിരെ നടൻ സിദ്ദിഖ്; ഇതൊന്നും അവർക്ക് അര്‍ഹതപ്പെട്ടതല്ല

കാഞ്ചനമാലയ്‌ക്കെതിരെ നടൻ സിദ്ദിഖ്; ഇതൊന്നും അവർക്ക് അര്‍ഹതപ്പെട്ടതല്ല

യഥാര്‍ത്ഥ പ്രണയക്കഥയെ ആസ്പദമാക്കി ഒരുക്കിയ എന്ന് നിന്റെ മൊയ്തീന്‍ പുറത്തിറങ്ങിയപ്പോള്‍ സൂപ്പര്‍ഹിറ്റ് ആയി. ബോക്‌സ് ഓഫീസിലും റെക്കോര്‍ഡ് കളക്ഷനാണ് എന്ന് നിന്റെ മൊയ്തീന് ലഭിച്ചത്. ഈ കഥ ജനിക്കുന്നത് മൊയ്തീന്‍ കാഞ്ചനമാല പ്രണയത്തില്‍ നിന്നാണ്. എന്നാല്‍ വെള്ളിത്തിരയില്‍ എത്തുന്ന ഓരോ സിനിമ ജനിക്കുന്നതും ഇങ്ങനെ തന്നെയാണ്. യഥാര്‍ത്ഥ ജീവിതമോ, അല്ലെങ്കില്‍ ഒരു സംവിധായകന്റെ കേട്ട് കേള്‍വിയോ ആകാം. എന്നാല്‍ അവയൊന്നും അതേ പോലെ പകര്‍ത്തുകയല്ല ചെയ്തിട്ടുള്ളത്. കലാകാരന്റെ ഭാവനയ്ക്ക് അനുസരിച്ച് മാറ്റം വരുത്തിയാണ് സിനിമയാക്കുന്നത്. സിദ്ദിഖ് പറയുന്നു. സിനിമാ വാരികയായ നാനയോടാണ് സിദ്ദിഖ് ഇക്കാര്യം പറയുന്നത്.

കാഞ്ചനമാലയുടെ ജീവിതവും അനുഭവവും പോലെ ഒട്ടേറെ സ്ത്രീകള്‍ സമൂഹത്തിലുണ്ട്, പണ്ടെങ്ങോ പ്രണയിച്ചു, അയാളെ എന്നന്നേക്കുമായി നഷ്ടമായി അതുപോലെ എത്ര സ്ത്രികളുണ്ട്. കാഞ്ചനമാലയുടെ പ്രണയം ത്യാഗ പൂര്‍ണമാണെന്ന് അവര്‍ തന്നെ വിശ്വസിക്കുന്നു. അവര്‍ തന്നെ പ്രണയത്തിന്റെ അംബാസിഡറായി സ്വയം വിലയിരുത്തുന്നു. എന്ന് നിന്റെ മൊയ്തീന്‍ പുറത്തിറങ്ങി മികച്ച പ്രതികരണത്തോടെ മുന്നേറുമ്പോഴും ഒരു നല്ല വാക്ക് ആ സിനിമയെ കുറിച്ച് കാഞ്ചനമാല പറഞ്ഞിട്ടില്ല. സിനിമയെ ആക്രമിക്കാന്‍ മാത്രമേ കാഞ്ചനമാല ശ്രമിച്ചിട്ടിള്ളു. സിനിമയെ ആക്രമിക്കാന്‍ മാത്രം ശ്രമിച്ച കാഞ്ചനമാലയെ പോലൊരു സ്ത്രീ എങ്ങനെയാണ് മഹത്വമര്‍ഹിക്കുന്നത്. സിദ്ദിഖ് ചോദിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments