HomeNewsLatest Newsചെന്നൈ പ്രളയം: സി.പി.എം 10 ലക്ഷം രൂപ സഹായം നൽകും

ചെന്നൈ പ്രളയം: സി.പി.എം 10 ലക്ഷം രൂപ സഹായം നൽകും

തിരുവനന്തപുരം: ചെന്നൈ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം കേരളഘടകം 10 ലക്ഷം രൂപ സഹായം നൽകും. പാർട്ടി സംസ്ഥാന സമിതിയാണ് സംഭാവന നൽകുക. ഇതിനായി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പിരിവ് നടത്താനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.

കെ.പി.സി.സിയുടെ വകയായി 10 ലക്ഷം രൂപ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് പ്രസിഡന്‍റ് വി.എം സുധീരൻ വെള്ളിയാഴ്ച പറഞ്ഞതിന് പിന്നാലെയാണ് സി പി എമ്മും സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments