HomeTech And gadgetsMobilesഇനി സ്മാർട്ട്‌ ഫോണ്‍ സോപ്പിട്ട് കഴുകാം ! വീഡിയോ

ഇനി സ്മാർട്ട്‌ ഫോണ്‍ സോപ്പിട്ട് കഴുകാം ! വീഡിയോ

സോപ്പിട്ട് ഉരച്ചു കഴുകാവുന്ന   സ്മാർട്ട്‌ ഫോണോ? സംഗതി സത്യമാണ്. പൊടിയും അഴുക്കുമൊക്കെ പറ്റി ഫോണില്‍ ബാക്‌ടീരിയ അടിയുന്നതും, അലര്‍ജിയും മറ്റും പിടിപെടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഏറി വരുന്ന കാലമാണിത്. കൂടാതെ ചെറിയ കുട്ടികള്‍ ഫോണില്‍ ആഹാരസാധനങ്ങളോ മറ്റു അഴുക്കുകളോ പറ്റിക്കുന്നതും ഒരു പ്രശ്‌നമാണ്. ഏതായാലും ഈ പ്രശ്‌നങ്ങള്‍ക്ക് ഒക്കെ ഒരു ശാശ്വത പോംവഴി തെളിയുന്നു. കഴുകാന്‍ സാധിക്കുന്ന ലോകത്തെ ആദ്യ സ്‌മാര്‍ട്ട്‌ഫോണ്‍ ഉടന്‍ വിപണിയിലെത്താന്‍ പോകുകയാണ്. 175 ഡോളറായിരിക്കും ഫോണിന്റെ വില. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാന്‍ സാധിക്കുന്ന ഈ സ്‌മാര്‍ട്ട് ഫോണിന് പിന്നില്‍ ജാപ്പനീസ് ടെലികോം കമ്പനിയായ കെഡിഡിഐയാണ്. ജപ്പാനില്‍ അടുത്തയാഴ്‌ചയാണ് ഫോണ്‍ പുറത്തിറക്കുന്നത്. ഏകദേശം 175 ഡോളറാണ് പരീക്ഷണഘട്ടത്തില്‍ 700 തവണയാണ് ഈ ഫോണ്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയത്. എന്നാല്‍ വെള്ളവും സോപ്പും ഉപയോഗിക്കുന്നതുകൊണ്ട് ഫോണിന് ഒരു തരത്തിലുള്ള പ്രശ്‌നവും കണ്ടെത്താനായില്ല. അതേസമയം ഫോണ്‍ കഴുകാനായി ചില പ്രത്യേകതരം സോപ്പുകള്‍ മാത്രമെ ഉപയോഗിക്കാനാകു എന്നാണ് കമ്പനി  പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments