HomeNewsLatest Newsകേരള ഹൗസിൽ എന്തു വിളമ്പണമെന്ന് തീരുമാനിക്കുന്നത് കേരള സർക്കാർ; രമേശ്‌ ചെന്നിത്തല

കേരള ഹൗസിൽ എന്തു വിളമ്പണമെന്ന് തീരുമാനിക്കുന്നത് കേരള സർക്കാർ; രമേശ്‌ ചെന്നിത്തല

പാലക്കാട്:  കേരള ഹൗസിൽ എന്തുവിളമ്പണമെന്ന് കേരള സർക്കാർ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആർഎസ്എസോ ബിജെപിയോ അല്ല അത് തീരുമാനിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  യുഡിഎഫിന്റെ നഗരസഭ പ്രകടന പത്രിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പു കഴിയുന്നതോടെ മൂന്നാംമുന്നണി കാറ്റുപോയ ബലൂൺപോലെയാകും. കോൺ‌ഗ്രസിനെ മതനിരപേക്ഷത പഠിപ്പിക്കുന്നതിനു പകരം സ്വന്തം അണികൾ ബിജെപിയിലേക്ക് കൊഴിഞ്ഞുപോകുന്നതു തടയുകയാണ് സിപിഎം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്കുള്ളിലെ ആഭ്യന്തര കലാപത്താൽ നട്ടം തിരിയുന്ന ബിജെപിക്കു ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ സാധിക്കില്ലെന്നു മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയിൽ ആശയക്കുഴപ്പങ്ങളും സംഘർഷങ്ങളും വർധിക്കുകയാണ്. നേതൃത്വവും ആശയക്കുഴപ്പങ്ങൾക്കു നടുവിലാണ്. ഇത്തരം പ്രശ്നങ്ങൾ ആ പാർട്ടിയെ തകർച്ചയിലേക്കു നയിക്കും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments