HomeNewsLatest Newsകാര്‍ട്ടൂണിസ്റ്റ് ജോയ് കുളനട അന്തരിച്ചു

കാര്‍ട്ടൂണിസ്റ്റ് ജോയ് കുളനട അന്തരിച്ചു

പത്തനംതിട്ട : പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജോയ് കുളനട (65) അന്തരിച്ചു. ഏറെ നാളായി അര്‍ബുധബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരളാ കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാനായിരുന്നു. കേരളാ അനിമേഷന്‍ അക്കാദമി ചെയര്‍മാനായും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി കാര്‍ട്ടൂണിസ്റ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. നാലു പുസ്തകങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. കേരളാ ലളിതകലാ അക്കാദമി പുരസ്‌കാരം, ഹിന്ദുസ്ഥാന്‍ ടൈംസ് കാര്‍ട്ടൂണ്‍ അവാര്‍ഡ്, വൈഎംസിഎ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments