HomeWorld NewsEuropeവിമാനത്തിൽ യുവാവിന്റെ പരാക്രമം; സഹ യാത്രികനെ കടിച്ചു പറിച്ചു

വിമാനത്തിൽ യുവാവിന്റെ പരാക്രമം; സഹ യാത്രികനെ കടിച്ചു പറിച്ചു

വിമാനത്തിൽ യുവാവ് സഹ യാത്രികനെ കടിച്ചു പറിച്ചു. യുവാവ് പിന്നീട് മരിച്ചു. ഇയാൾക്ക് അപസ്മാരം ഉണ്ടായതായി സംശയിക്കുന്നു.  ഇന്നലെ വൈകിട്ട് ലെസ്ബനിൽ നിന്നും ദബ്ലിനിലെക്ക്  പറന്നുയർന്ന എയർ ലിങ്ങസ് വിമാനത്തിലാണ്  സംഭവം.
വിമാനത്തിൽ യാത്ര ചെയ്തിരുന്ന യുവാവ് വിമാനം പറന്നുയർന്ന ഉടനെ സഹ യാത്രികനെ ആക്രമിക്കുകയായിരുന്നു. യാത്രക്കാരന്റെ ദേഹം കടിച്ചു മുറിച്ച ഇയാൾ അധികം വൈകാതെ ബോധരഹിതനായി. വമാന അധികൃതർ ഉടൻതന്നെ ഫ്ലൈറ്റ് അടിയന്തിരമാരി തിരിച്ചിറക്കി ഇയാൾക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കി. എന്നാൽ താമസിയാതെ ഇയാൾ മരണപ്പെട്ടു. പിന്നീട് വൈകിട്ട് 5.40 ഓടെ 168 യാത്രക്കാരും 6 ജീവനക്കാരുമായി ദബ്ലിനിലെക്ക് പറന്ന വിമാനം രാത്രിയിൽ എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡ്‌ ചെയ്തു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments