HomeAround KeralaIdukkiഅടിമാലി മാങ്കുളത്ത് 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് 3 ആദിവാസി സ്ത്രീകൾ മരിച്ചു;...

അടിമാലി മാങ്കുളത്ത് 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് 3 ആദിവാസി സ്ത്രീകൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

അടിമാലി:  മാങ്കുളത്ത് 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് 3 ആദിവാസി സ്ത്രീകൾ മരിച്ചു;രണ്ടു പേരുടെ നില ഗുരുതരം.കാട്ടിൽ നിന്നും വിറകു ശേഖരിച്ചു  മടങ്ങുകയായിരുന്നു  സ്ത്രീകൾ.

കൂട്ടത്തിൽ ഉണ്ടായിരുന്ന അമ്മയും പിഞ്ചു കുഞ്ഞും പരിക്കുകളോടെ രക്ഷപെട്ടു. മാങ്കുളം ചിക്കനാം കുടി ആദിവാസിക്കുടിയിലെ രാസാത്തി മന്നവൻ (25), സലോമി (37) യശോദ (18) എന്നിവരാണ് മരിച്ചത്. സലോമി 4 മാസം ഗർഭിണിയാണ്. ചിക്കനാംകുടി നിവാസി വനിതയ്ക്കും കുഞ്ഞിനും ഷോക്കേറ്റപ്പോൾ രക്ഷിക്കാൻ എത്തിയതായിരുന്നു മൂന്നു പേരും. മൂന്നു പേരും തൽക്ഷണം മരിച്ചു.

ഇവർ നടന്നു വന്ന റോഡരികിൽ സ്ഥാപിച്ചിട്ടുള്ള 11 k  v  ലൈനിൽ നിന്നും വൈദ്യുതി റോഡിലേക്ക് പ്രവഹിച്ചതിനെത്തുടർന്നാണ് അപകടം ഉണ്ടായത്. മഴ പെയ്തു നനഞ്ഞ മണ്ണിലൂടെ ചെരിപ്പില്ലാതെ നടന്നു വരികയായിരുന്നു ഇവർ.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments