HomeNewsLatest Newsഡബ്ലിനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ വംശീയ ആക്രമണവും ഭീഷണിപ്പെടുത്തലും

ഡബ്ലിനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ വംശീയ ആക്രമണവും ഭീഷണിപ്പെടുത്തലും

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ വംശീയ ആക്രമണവും ഭീഷണിയും ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 98 എഫ്എം പരിപാടിയില്‍ കാതീ എന്ന പെണ്‍കുട്ടിയാണ് സംഭവം വെളിപ്പെടുത്തിയത്. ഒരു സംഘം കൗമാരക്കാര്‍ കാതിയും അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും താമസിക്കുന്ന വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ഗ്ലാസ്നെവിലാണ് ഇവര്‍ താമസിക്കുന്നത്. പ്രദേശ വാസികളാണ് അക്രമി സംഘം. കാതിയുടെ കാറിന്‍റെ വിന്‍റ് സ്ക്രീന്‍ പൊട്ടിക്കുകയും ചെയ്തു. വീടിന് നേരെ ആക്രമണം ഉണ്ടാവുകയും കാതിയോട് ആക്രോശിക്കുകയും ചെയ്തിരുന്നു.

കാതീന്‍ 2014 മുതല്‍ ഡബ്ലിന്‍ താമസിക്കുന്നുണ്ട്. മൂന്ന് മാസം മുമ്പ് മുതലാണ് ആക്രമണങ്ങള്‍ ഉണ്ടായി തുടങ്ങിയത്. വീടിന് ചുറ്റും അക്രമി സംഘം ചുറ്റി തിരിഞ്ഞ് കൊണ്ടായിരുന്നു തുടക്കം. ആദ്യം പിസ ഓര്‍ ഡര്‍ ചെയ്തിട്ടുണ്ടോ എന്ന് വിളിച്ച് ചോദിച്ച് കൊണ്ടായിരുന്നു ഇത്. തുടര്‍ന്ന് എല്ലാ ദിവസവും ചോദ്യം ആവര്‍ത്തിച്ച് കൊണ്ടിരുന്നു. പിന്നീട് സംഘത്തില്‍ കൂടുതല്‍ പേര്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി.

കൂടുതല്‍ ആക്രമസാക്തമാവുന്നതും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാണേണ്ടി വരികയും ചെയ്തെന്ന് കാതീന്‍ പറയുന്നു. കാറിന്‍റെ വാതിലുകള്‍ ചുരുണ്ടിയിട്ടുണ്ട്. രണ്ട് തവണയാണ് വിന‍്റ് സക്രീന്‍ തകര്‍ത്തത്. ഇതോടെ തങ്ങള്‍ ഭയന്ന് തുടങ്ങിയെന്നും ഇന്നലെ തങ്ങളുടെ തല തകര്‍ക്കുമെന്ന് വിളിച്ച് പറഞ്ഞതായും കാതീ വ്യക്തമാക്കുന്നു.

രാത്രിമുഴുവന്‍ കരയുകയായിരുന്നുവെന്ന് ഇവര്‍ വ്യക്തമാക്കുന്നുണ്ട്. 20 വയസോളം പ്രായമുളള യുവാവാണ് ഭീഷണിപെടുത്തിയതെന്ന് ഇവര്‍ പറയുന്നുണ്ട്. എന്തുകൊണ്ട് തങ്ങളെ വേട്ടയാടുന്നതെന്ന് ചോദിച്ചെങ്കിലും നാളെ നിങ്ങളുടെ തല   തകര്‍ക്കുമെന്നാണ് യുവാവ് പറഞ്ഞത്. കാത്തിരിന്ന്കാണാനും ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ വളരെ അടുത്തേക്ക് വരികയും പാക്കി എന്ന് വിളിച്ചും തടിച്ചിയെന്ന് പറഞ്ഞും ആക്ഷേപിക്കുകയും ചെയ്തിരുന്നു.

കാതിയോടൊപ്പം താമസിക്കുന്ന ആഷിര്‍ എന്ന വിദ്യാര്‍ത്ഥി കൂട്ടത്തിലൊരാളെ അക്രമി സംഘത്തിലുള്ളവര്‍ കല്ല് വെച്ച് എറിഞ്ഞതായും വ്യക്തമാക്കിയിരുന്നു. ഡബ്ലിന്‍ ബിസ്നസ് സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ആഷിര്‍. പഠനത്തിന് ശേഷം അയര്‍ലന്‍ഡില്‍ തന്നെ തുടരനായിരുന്നു ഉദ്ദേശമെങ്കിലും ഇതോടെ ആലോചന മാറ്റിയെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി. ഇത്തരമൊരു രാജ്യത്ത് നിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. എല്ലാ ദിവസവും തങ്ങള്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ട അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസത്തെ സംഭവം ഗാര്ഡയെ അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments